HIGHLIGHTS : A young man who went fishing in Kadalundipuzha has gone missing.
തേഞ്ഞിപ്പലം:കടലുണ്ടിപുഴയില്‍ മീന്‍പിടിക്കാന്‍ പോയ യുവാവിനെ
കാണാതായതായി റിപ്പോര്‍ട്ട്. തേഞ്ഞിപ്പലം മാതാപ്പുഴ സ്വദേശി കാട്ടുങ്ങല്‍ നെടിയ കാഞ്ഞിരത്തിങ്ങല്‍ ഷനു.കെ.എന്‍(33)നെയാണ് കാണാതായത്.
ഇന്നലെ രാത്രി മീന്‍പിടിക്കാനായി പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞ് കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പുഴക്കരയില്‍
നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കണ്ടത്. തോണി പുഴയില്‍ കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തേഞ്ഞിപ്പലം പോലീസും താനൂരില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പുഴയില്‍ തെരച്ചില്‍ നടത്തിവരികയാണ്.