HIGHLIGHTS : Welfare fund pension should be increased to Rs. 5000; All Kerala Tilers Association Parappanangadi unit
പരപ്പനങ്ങാട:ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍(AKTA) പരപ്പനങ്ങാടി യൂനിറ്റ് (പരപ്പനങ്ങാടി, തിരൂരങ്ങാടി മുനിസിപ്പല്‍) സമ്മേളനം പയനിങ്ങല്‍ മാനുക്കുട്ടന്‍ നഗറില്‍ നടന്നു. കെ .അപ്പുണ്ണി പതാക ഉയര്‍ത്തി. സി. രാജു അദ്ധ്യക്ഷതവഹിച്ചു.
ജില്ലാ പ്രസിഡന്റ് എ.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇ. ജയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.തുളസീദാസന്‍ അനുശോചന പ്രമേയവും വരവ് – ചിലവ് കണക്കും അവതരിപ്പിച്ചു.
ജില്ലാ കമിറ്റിയംഗങ്ങളായ ടി.അബ്ദുറഹ്‌മാന്‍, ടി വി. സുനിത, ഏരിയ പ്രസിഡണ്ട് അശോകന്‍ സെക്രട്ടറി പി. ഗണേശന്‍ എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന തയ്യല്‍ തൊഴിലാളികളായ- ചേങ്ങോട്ട് ആലിക്കുട്ടി, കെ.ഗംഗാധരന്‍, കെ.വേലായുധന്‍,ടി. ഹരിദാസന്‍ എന്നിവരെ ആദരിച്ചു.
ക്ഷേമനിധി പെന്‍ഷന്‍ 5000 രൂപയാക്കി ഉയര്‍ത്തണമെന്നും തയ്യല്‍ തൊഴിലാളികളുടെ കെട്ടിട നികുതിയും വൈദ്യുതി ചാര്‍ജും വര്‍ദ്ധിപ്പിക്കരുതെന്നും പെട്രോളിയം ഉല്‍പന്നങ്ങളുടെയും അവശ്യസാധനങ്ങളുടെയും വിലക്കയറ്റം നിയന്ത്രിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപെട്ടു.
ടി പി. വിശ്വംഭരന്‍ സ്വാഗതവും ഇ.ജയ നന്ദിയും പറഞ്ഞു.
ഇ. രാജു പ്രസിഡണ്ടായും സി. ജയ സെക്രട്ടറിയായും ഇ. തുളസീദാസന്‍ ട്രഷറര്‍ ആയും 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.