HIGHLIGHTS : Actor Siddique granted anticipatory bail in rape case
ദില്ലി:ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് സുപ്രിംകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം. സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് പരാതി എന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നല്‍കിയത്. ജസ്റ്റിസ്മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈകോടതി ഇടപ്പെട്ടത്തോടെയാണ് വിവരങ്ങള്‍ പുറത്തുവരുന്നതെന്നെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും, പരാതിക്കാരി ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ പോയിട്ടില്ല എന്ന് കോടതി വ്യക്തമാക്കി. സിദ്ദിഖിന്റെ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്ച പരിഗണിച്ചപ്പോള്‍ തൊണ്ടവേദനയെ തുടര്‍ന്ന് കേസിലെ വാദം മാറ്റണമെന്ന സിദ്ധിഖിന്റെ അഭിഭാഷകന്‍ മുകുള്‍ റോഹത്ഗിയുടെ വാദം അംഗീകരിച്ച് കേസ് മാറ്റി വക്കുകയായായിരുന്നു.