Section

malabari-logo-mobile

ഐ എസ് ആര്‍ ഓയുടെ എസ്എസ്എല്‍വി വിക്ഷേപണം വിജയകരം

HIGHLIGHTS : ISRO's SSLV launch successful

ശ്രീഹരിക്കോട്ട:ഐഎസ്ആര്‍ഓയുടെ പുതിയ റോക്കറ്റായ എസ്എസ്എല്‍ ഡി 2 വിന്റെ
വിക്ഷേപണം വിജയകരം. ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‍ട്രറില്‍ നിന്നാണ് ഇന്ന് രാവിലെ വിക്ഷേപണം നടത്തിയത്.

മൂന്ന് ചെറിയ ഉപഗ്രഹങ്ങളെ എസ് എസ്എല്‍വി ഭ്രമണപഥത്തിലെത്തിച്ചു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ് 07, അമേരിക്കന്‍ കമ്പനി
അന്റാരിസിന്റെ ജാനസ് ഒന്ന് ,ഇന്ത്യന്‍ സ്റ്റാര്‍ട്ട് സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നിവയാണ് ഭ്രമണപഥത്തിലെത്തിച്ചത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിന് നടന്ന എസ് എസ് എല്‍ വി ദൗത്യം പരാജയപ്പെട്ടിരുന്നു. രണ്ടാം പരീക്ഷണ വിക്ഷേപണമാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്
ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുവാന്‍ അനുയോജ്യമായതാണ് എസ് എസ്എല്‍ വി. ഇന്ന് രാവിലെ 9.18 നാണ് വിക്ഷേപണം നടന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!