ഐഎസ്‌ 4 കുട്ടികളുടെ തലവെട്ടിയെന്ന്‌ വെളിപ്പെടുത്തല്‍

Untitled-1 copyലണ്ടന്‍: ഇറാഖിലെ ഇസ്ലാമിക്‌ സ്റ്റേറ്റ്‌ തീവ്രവാദികള്‍ നാലുകുട്ടികളുടെ കഴുത്തറുത്ത്‌ കൊന്നതായി വെളിപ്പെടുത്തല്‍. കുട്ടികള്‍ മതം മാറാന്‍വിസമ്മതിച്ചതാണ്‌ അവരെ കൊലപ്പെടുത്താന്‍ കരണമെന്ന്‌ ബാഗ്‌ദാദില്‍ വികാരിയായിരുന്ന ബ്രിട്ടീഷുകാരന്‍ കാനണ്‍ ആഡ്ര്യൂ വൈറ്റ്‌ പറഞ്ഞു. 15 വയസ്സിനു താഴെയുള്ളവരാണ്‌ കൊല്ലപ്പെട്ട നാലു കുട്ടികളും.

ക്രൂരമായ ആക്രമണമാണ്‌ ക്രൈസ്‌തവര്‍ അടക്കമുള്ള വിഭാഗങ്ങള്‍ക്കെതിരെ ഐഎസ്‌ നടത്തുന്നതെന്ന്‌ ഓര്‍ത്തഡോക്‌സ്‌ ക്രിസ്‌റ്റിയന്‍ നെറ്റ്‌ വര്‍ക്കിനോട്‌ കാനണ്‍ ആഡ്ര്യൂ വൈറ്റ്‌ വെളിപ്പെടുത്തിയത്‌. മതം മാറാന്‍ തയ്യാറല്ലാത്ത കുട്ടികളെ വധിക്കുമെന്നാണ്‌ ഇവരുടെ ഭീഷണി. ബാഗ്‌ദാദില്‍ നിന്നും രക്ഷപ്പെട്ട താനിപ്പോള്‍ ഇസ്രായേലിലാണെന്നും വികാരി കാനണ്‍ ആഡ്ര്യൂ വൈറ്റ്‌ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top