Section

malabari-logo-mobile

ബാറുകളുടെ പ്രവര്‍ത്തനാനുമതി ജനുവരി 20 വരെ നീട്ടി

HIGHLIGHTS : കൊച്ചി: സംസ്ഥാനത്ത്‌ തുറന്ന്‌ പ്രവര്‍ത്തിച്ച്‌കൊണ്ടിരിക്കുന്ന ത്രീ, ഫോര്‍സ്‌റ്റാര്‍ ബാറുകളുടെ പ്രവര്‍ത്തനാനുമതി ഹൈക്കോടതി ജനുവരി 20 വരെ നീട്ടി. നേര...

barകൊച്ചി: സംസ്ഥാനത്ത്‌ തുറന്ന്‌ പ്രവര്‍ത്തിച്ച്‌കൊണ്ടിരിക്കുന്ന ത്രീ, ഫോര്‍സ്‌റ്റാര്‍ ബാറുകളുടെ പ്രവര്‍ത്തനാനുമതി ഹൈക്കോടതി ജനുവരി 20 വരെ നീട്ടി. നേരത്തെ ഈ മാസം 12 വരെ പ്രവര്‍ത്തിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു.

മദ്യനയം പ്രഖ്യാപിച്ചശേഷം സമൂഹത്തില്‍ അതുണ്ടാക്കിയ ആഘാതത്തെപ്പറ്റി പഠനം നടത്തുമെന്നും മൂന്നാഴ്‌ചയ്‌ക്കുള്ളില്‍ ഇവര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ ടൂറിസം തൊഴില്‍ മേഖലകളിലുണ്ടായ പ്രത്യാഘാതങ്ങളെ കുറിച്ചും മദ്യനയം സമ്പദ്‌ വ്യവസ്ഥയെ എങ്ങിനെ ബാധിച്ചു എന്നുമാണ്‌ പഠിക്കുക എന്നും അഡ്വക്കേറ്റ്‌ ജനറല്‍ കോടതിയെ അറിയിച്ചു. ഇതിനുവേണ്ടി ടൂറിസം, തൊഴില്‍ സെക്രട്ടറിമാരെ നിയോഗിച്ചിട്ടുണ്ടെന്നാണ്‌ സര്‍ക്കാര്‍ അറിയിച്ചത്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!