Section

malabari-logo-mobile

ഗണേഷ്‌കുമാറിന്റെ ആരോപണങ്ങള്‍ക്ക്‌ വ്യക്തതയില്ല; മുഖ്യമന്ത്രി

HIGHLIGHTS : തിരു: കെ ബി ഗണേഷ്‌ കുമാര്‍ എം എല്‍ എ ഇന്നലെ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസിന്‌ എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അവ്യക്തമാ...

kerala_assembly_new_1തിരു: കെ ബി ഗണേഷ്‌ കുമാര്‍ എം എല്‍ എ ഇന്നലെ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസിന്‌ എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അവ്യക്തമാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയിലാണ്‌ മുഖ്യമന്ത്രി ഗണേഷ്‌ കുമാറിനെതിരായി സംസാരിച്ചത്‌. ആരോപണങ്ങള്‍ ഗണേഷ്‌ കുമാര്‍ നേരത്തെ എഴുതി നല്‍കിയിട്ടില്ലെന്നും അദേഹം പറഞ്ഞു. ചട്ടവിരുദ്ധമായാണ്‌ ഗണേഷ്‌ കുമര്‍ ആരോപണം ഉന്നയിച്ചതെന്ന്‌ അദേഹം പറഞ്ഞു.

അതെസമയം വി കെ ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസിനെതിരെ കെ ബി ഗണേഷ്‌ കുമാര്‍ ഉന്നയിച്ച അഴിമതി ആരോപണത്തില്‍ സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന്‌ അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്ന്‌ മുദ്രാവാക്യം വിളിച്ച്‌ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്‌ നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക്‌ പിരിഞ്ഞു.

sameeksha-malabarinews

ആരോപണത്തെ കുറിച്ച്‌ നിയമസഭാ കമ്മിറ്റി അന്വേഷിക്കണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടു. ഗണേഷിന്റെ ആരോപണങ്ങള്‍ സത്യസന്ധമാണെന്നും അതുകൊണ്ടാണ്‌ ഇടതുമുന്നണി പ്രശ്‌നം ഏറ്റെടുത്തതെന്നും വിഎസ്‌ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!