ഇംഫാല്‍: ഇറോം ചാനു ശര്‍മിള വീണ്ടും അറസ്‌റ്റില്‍. കോടതി ഉത്തരവിനെ തുടര്‍ന്നാണ് വീണ്ടും അറസ്‌റ്റ്. ആത്മഹത്യാശ്രമം ചുമത്തിയാണ് അറസ്‌റ്റ്.
ഇംഫാല്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് വ്യാഴാഴ്‌ച രാത്രിയാണ് ഇറോം ശര്‍മിള ജയില്‍ മോചിതയായത്. ഇംഫാല്‍ മാര്‍ക്കറ്റ് കോംപ്ലക്‌സില്‍ വ്യാഴാഴ്‌ച തങ്ങിയ ശര്‍മിള നിരാഹാരസമരം തുടര്‍ന്ന സാഹചര്യത്തിലാണ് ഇന്നലെ വൈകീട്ടോടെ വീണ്ടും അറസ്‌റ്റ് ചെയ്‌തത്. നേരത്തെ ആത്മഹത്യാ ശ്രമക്കുറ്റം ചുമത്തി ജയിലിലടച്ച ശര്‍മിളയ്‌ക്കെതിരായ കേസുകള്‍ നിലനില്‍ക്കില്ലെന്ന് കിഴക്കന്‍ ഇംഫാല്‍ ജില്ലാ കോടതി കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റ് 14 നും കോടതി ഉത്തരവിനെ തുടര്‍ന്ന് ശര്‍മിള ജയില്‍ മോചിതയായിരുന്നു. എന്നാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ വീണ്ടും അറസ്‌റ്റിലായി.
സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സപ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 14 വര്‍ഷമായി നിരഹാരസമരം തുടരുകയാണ് 42 കാരിയായ ഇറോം ശര്‍മിള.




