രാത്രിയില്‍ യാത്രക്കാരി ആവശ്യപ്പെട്ടിട്ടും സ്റ്റോപ്പില്‍ ബസ്‌ നിര്‍ത്തിയില്ല;ഡ്രൈവര്‍ അറസ്റ്റില്‍

busമലപ്പുറം:രാത്രിയില്‍ യാത്രക്കാരിക്ക്‌ സ്‌റ്റോപ്പില്‍ ബസ്സ്‌ നിര്‍ത്തി കൊടുക്കാതെ ബസ്സ്‌ ഓടിച്ച സ്വകാര്യ ബസ്സിലെ ഡ്രൈവര്‍ അറസ്റ്റില്‍.

കോഴിക്കോട്‌- പാലക്കാട്‌ റൂട്ടിലോടുന്ന ഫാത്തിമ ബസ്സിലെ ഡ്രൈവര്‍ നാട്ടുകല്ല്‌ സ്വദേശി യാഷിഖ്‌(26) ആണ്‌ അറസ്റ്റിലായത്‌. വെള്ളിയാഴ്‌ച രാത്രി 8.45 ഓടെയാണ്‌ സംഭവം. രാമനാട്ടുകരയില്‍ നിന്നും മൊറയൂര്‍ വാലഞ്ചേരിയിലേക്ക്‌ പോകാനായി ബസ്സില്‍ കയറിയ പെണ്‍കുട്ടി സ്ഥലമെത്തിയപ്പോള്‍ പറയുകയും തുടര്‍ന്ന്‌ കണ്ടക്ടര്‍ ബെല്ലടിക്കുകയും ചെയ്‌തു. എന്നാല്‍ ഡ്രൈവര്‍ നിര്‍ത്താതെ പോവുകയായിരുന്നു. തന്റെ അച്ഛന്‍ സ്‌റ്റോപ്പില്‍ കാത്തു നില്‍ക്കുന്നതായും ദയവായി ബസ്‌ നിര്‍ത്തി തരണമെന്ന്‌ പെണ്‍കുട്ടി ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ ബസ്‌ നിര്‍ത്താതെവിട്ടു . ഈ സമയം ബസ്സിലുണ്ടായിരുന്ന മലപ്പുറം പോലീസ്‌ സ്‌റ്റേഷിനലെ പോലീസ്‌ ഉദ്യാഗസ്ഥന്‍ സ്റ്റേഷനിലേക്ക്‌ വിളിച്ചു വിവരം പറയുകയും ഇതെതുടര്‍ന്ന്‌ പോലീസ്‌ ബസ്സ്‌ തടയുകയും ഡ്രൈവറെ കസ്‌റ്റഡിയിലെടുക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ പോലീസ്‌ പിന്നീട്‌ ഓട്ടോയില്‍ വീട്ടിലെത്തിച്ചു.

ഈ ഡ്രൈവര്‍ക്കെതിരെ കെ എസ്‌ആര്‍ടിസി ഡ്രൈവറെ തല്ലിയ കേസില്‍ വാറണ്ട്‌ നിലവിലുണ്ട്‌.

Share news
error: Content is protected !!
Scroll to Top