മാണിക്ക്‌ പിന്‍ഗാമിയായി സി എഫ്‌ തോമസുണ്ടെന്ന്‌ പി സി ജോര്‍ജ്ജ്‌

p c georgeതിരു: ബാര്‍ കോഴ ആരോപണത്തില്‍പ്പെട്ട ധനമന്ത്രി കെ എം മാണി രാജിവെച്ചാല്‍ പിന്‍ഗാമിയാരെന്ന ചര്‍ച്ച കേരളാ കോണ്‍ഗ്രസില്‍ സജീവമാകുന്നു. മാണിക്ക്‌ പിന്‍ഗാമിയായി ജോസ്‌ കെ മാണിയെന്ന റിപ്പോര്‍ട്ടു തള്ളി പി സി ജോര്‍ജ്ജ്‌ രംഗത്തെത്തിയതോടെയാണ്‌ കേരള കോണ്‍ഗ്രസ്സില്‍ ചര്‍ച്ച ചൂടുപിടിച്ചത്‌.

ജോസ്‌ കെ മാണിയേക്കാള്‍ യോഗ്യന്‍ രംഗത്തുണ്ടെന്നായിരുന്നു പി സി ജോര്‍ജ്ജിന്റെ പ്രസ്‌താവന. മാണിക്കു പകരക്കാരനായി സി എഫ്‌ തോമസിന്റെ പേരാണ്‌ പി സി ജോര്‍ജ്ജ്‌ നിര്‍ദേശിച്ചത്‌. കുടുംബപാരമ്പര്യം നിലനിര്‍ത്താന്‍ ഇതു കോണ്‍ഗ്രസല്ലെന്നും ജോര്‍ജ്ജ്‌ തുറന്നടിച്ചിരുന്നു.

അതെസമയം ആരോപണത്തിന്റെ പേരില്‍ മന്ത്രിമാര്‍ രാജിവെക്കുകയാണെങ്കില്‍ എല്ലാവരും രാജിവെക്കേണ്ടിവരുമെന്നാണ്‌ മാണി പക്ഷത്തുള്ളവര്‍ പറയുന്നത്‌. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണമുയര്‍ന്നിട്ടും വലിയ പ്രക്ഷോഭങ്ങളുണ്ടായിട്ടും ഇവിടെ ഒന്നും സംഭവിച്ചില്ലെന്ന്‌ കേരള കോണ്‍ഗ്രസ്‌ നേതാവ്‌ ആന്റണി രാജു പറഞ്ഞു. മാണിക്കു പകരം തല്‍ക്കാലം ആളെ അന്വേഷിക്കേണ്ടെന്നും പിസി ജോര്‍ജ്ജിന്റെ പ്രസ്‌തവന തികച്ചും വ്യക്തിപരം മാത്രമാണെന്നും അദേഹം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top