ലക്ഷദ്വീപില്‍ അഡ്‌മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാര നടപടികള്‍ക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ ഇന്റര്‍നെറ്റിന്റെ വേഗത കുറയുന്നെന്ന പരാതിയുമായി നാട്ടുകാര്‍. ഇവിടെ ഇപ്പോള്‍ ത്രീജി-ടുജി ആയിമാറിയിരിക്കുകയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം എന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്.
ഇതുമാത്രമല്ല ജൂണ്‍ ഒന്നാം തിയ്യതി മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ ഇരിക്കെ ഓണ്‍ലൈന്‍ ആയുള്ള പഠനത്തെ ഇത് ബാധിക്കുമെന്ന ആശങ്കയിലും ഭയത്തിലുമാണ് നാട്ടുകാര്‍.
അതെസമയം ഇന്നുമുതല്‍ ലക്ഷദ്വീപിലേക്കുള്ള സന്ദര്‍ശക വിലക്ക് നടപ്പിലാക്കിയിരിക്കുകയാണ്. ഇനിമുതല്‍ സന്ദര്‍ശര്‍ക്കുള്ള പ്രവേശനാനുമതി നല്‍കുക കവരത്തി എഡിഎം ആയിരിക്കും. കൊവിഡ് പശ്ചാത്തലത്തിലാണ്. സന്ദര്‍ശക വിലക്കെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സന്ദര്‍ശകര്‍ ഒരാഴ്‌ച കൂടുമ്പോള്‍ പെര്‍മിറ്റ് പുതുക്കുകയും വേണം.
ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആദ്യ യോഗം ജൂണ്‍ ഒന്നാം തിയതി കൊച്ചിയില്‍ നടക്കും.




