യുപിയില്‍ കൊവിഡ്‌ രോഗിയുടെ മൃതദേഹം നദിയിലെറിയാന്‍ ശ്രമം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൊവിഡ്‌ ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം നദിയില്‍ വെലിച്ചെറിയാന്‍ ശ്രമം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌. മെയ്‌ 28 ലെ ദൃശ്യങ്ങളാണ്‌ വ്യാപകമായി പ്രചരിക്കുന്നത്‌.

റാപ്‌തി നദിക്ക്‌ കുറുകെയുള്ള പാലത്തില്‍ നിന്ന്‌ പി പി ഇ കിറ്റ്‌ ധരിച്ച ഒരാളും മറ്റൊരാളും ചേര്‍ന്ന്‌ മൃതദേഹം താഴേക്ക്‌ ഇടാന്‍ ശ്രമിക്കുന്നതാണ്‌ വീഡിയോയില്‍ കാണാം. മൃതദേഹം കൊവിഡ്‌ രോഗിയുടേതാണെന്ന്‌ ബല്‍റാംപൂരിലെ ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ പിന്നീട്‌ സ്ഥരീകരിച്ചു. ബന്ധുക്കളാണ്‌ മൃതദേഹം നദിയിലേക്ക്‌ എറിയാന്‍ ശ്രമിച്ചത്‌. മൃതദേഹം തിരികെ ബന്ധുക്കള്‍ക്ക്‌ കൈമാറുകയും കേസെടുക്കുകയും ചെയ്‌തു.

നേരത്തെയും യുപിയില്‍ മൃതദേഹങ്ങള്‍ ഗംഗ നദിയിലേക്ക്‌ ഒഴുക്കിവിട്ടിരുന്നു. ഇത്‌ വലിയ വിവാദത്തിന്‌ കാരണമാവുകയും ചെയ്‌തിരുന്നു. മൃതദേഹങ്ങള്‍ വലിച്ചെറിയരുതെന്ന്‌ ആവശ്യപ്പെട്ട്‌ നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്‌ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. നദീതീരങ്ങളില്‍ പട്രോളിംഗ്‌ വര്‍ദ്ധിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.

Share news
error: Content is protected !!
Scroll to Top