Section

malabari-logo-mobile

ഇന്റര്‍ കോണ്ടിനെന്റല്‍ ഫുട്ബോള്‍ കിരീടം ഇന്ത്യയ്ക്ക്

HIGHLIGHTS : Intercontinental football title for India

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ലബനനെ തകര്‍ത്ത് ഇന്ത്യക്ക് കിരീടം. ലെബനെനൈ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് സ്വന്തമാക്കിയത്. ലീഗ് റൗണ്ടില്‍ തോല്‍വിയറിയാതെ ഫൈനലിലെത്തിയ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ വാശിയേറി മത്സരത്തിനാണ് ഒഡീഷയിലെ കലിംഗ സ്റ്റേഡിയം സാക്ഷിയായത്.

കളിയില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഇന്ത്യക്കായി നായകന്‍ സുനില്‍ ഛേത്രിയും ചാങ്‌തെയുമാണ് ലെബനൈന്റെ വലകുലുക്കിയത് . ഗോള്‍രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ തന്നെ ചാങ്‌തെയുടെ പാസിലൂടെയാണ് ഇന്ത്യക്കായി ചേത്രി ആദ്യ ഗോള്‍ നേടിയത്. 66-ാം മിനിറ്റില്‍ ചാങ്‌തെ ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

sameeksha-malabarinews

ഒരു ഗോളും അസിസ്റ്റും നേടിയ ചാങ്‌തെയാണ് ഇന്ത്യയുടെ വിജയ ശില്‍പ്പി. മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദും ആഷിഖ് കരുണിയനും മത്സരത്തിന്റെ ആദ്യ ഇലവനില്‍ ഇടം പിടിച്ചിരുന്നു. ആദ്യ കളിയില്‍ മംഗോളിയക്കെതിരെ രണ്ടു ഗോള്‍ ജയം നേടിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ഫിഫ റാങ്കിങ്ങില്‍ 164 സ്ഥാനത്തുള്ള വനുവാതുവിനെ ഏകപക്ഷീയ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്.

2018ലെ ഉദ്ഘാടന എഡിഷനില്‍ ജേതാക്കളായ ഇന്ത്യയുടെ രണ്ടാം കിരീടമാണിത്. മുംബൈയില്‍ നടന്ന ഇന്റര്‍ കോണ്ടിനന്റല്‍ കപ്പിന്റെ ആദ്യ എഡിഷനില്‍ കെനിയയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!