പരപ്പനങ്ങാടി: മൂന്നക്കലോട്ടറി വില്‍പ്പന നടത്തിയ എട്ട് പേര്‍ പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായി. അത്താണിക്കല്‍ കൂട്ടുമൂച്ചി പ്രയാഗ് റോഡ്, പരപ്പനങ്ങാടി എന്നിവടങ്ങളിലായി മൂന്നക്ക ലോട്ടറി വിപണനം നടത്തിയവരെയാണ് പരപ്പനങ്ങാടി പോലീസ് പിടികൂടിയത്.
ജനീഷ് അത്താണിക്കല്‍, ബീരാന്‍കോയ അത്താണിക്കല്‍ സതീശന്‍ കൂട്ടുമൂച്ചി,സാദിക്ക് പരിയാപുരം താനൂര്‍,ശശി പരപ്പനങ്ങാടി,സന്തോഷ്, ഗോവിന്ദന്‍ കരിപ്പറമ്പ്,രമേശന്‍ പുത്തന്‍പീടിക എന്നിവരെയാണ് പരപ്പനങ്ങാടി ഇന്‍സ്പെക്ടര്‍ ജിനേഷ് കെ ജെ, സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ആര്‍ യു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സ്മിതേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ് റഹ്‌മാന്‍,രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്ന് പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തത് .
മൂന്നക്ക ലോട്ടറിക്കെതിരെ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ്, താനൂര്‍ ഡിവൈഎസ്പി വി വി ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായിട്ടുള്ള നടപടികളാണ് സ്വീകരിച്ച് വരുന്നത്. ഇതിന്റെ ഭാഗമായി നടന്ന സര്‍പ്രൈസ് ചെക്കിങ്ങിന്റെ ഭാഗമായാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



