തിരൂര്‍: തിരൂര്‍ ബസ്റ്റാന്റില്‍ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തി. ഓട്ടോഡ്രൈവറെ കുത്തിക്കൊന്ന കേസിലെ പ്രതിയായ കൂട്ടായി പറവണ്ണ സ്വദേശി ആദം ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ കണ്ട മൃതദേഹം സമീപത്ത് ചോരപരണ്ട കല്ല് കെണ്ടെത്തിയിട്ടുണ്ട്. കല്ലകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് നിഗമനം.
ഇന്ന് രാവിലെ ബസ് സ്റ്റാന്‍ഡിലെത്തിയ യാത്രികരാണ് മൃതദേഹം കണ്ടതും വിവരം പൊലീസില്‍ അറിയിച്ചതും.
ബസ് സ്റ്റാന്‍ഡിലാണ് ആദം പതിവായി കിടന്നുറങ്ങിയിരുന്നത്. 2016ലാണ് ഇയാള്‍ ഓട്ടോഡ്രൈവറെ കുത്തിക്കൊന്നത്. ആദത്തിനെ കൊലപ്പെടുത്തിയയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ചുവരികയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



