കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ 29 നായിരിക്കുമെന്ന് പാളയം ഇമാം ഡോ.വി പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.
ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാല്‍ തിങ്കളാഴ്ച ദുല്‍ഖഅദ് 30 പൂര്‍ത്തീകരിച്ച് ചൊവ്വാഴ്ച ദുല്‍ഹജ്ജ് ഒന്നും ജൂണ്‍ 29 വ്യാഴാഴ്ച ബലി പെരുന്നാളായിരിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
സൗദിയില്‍ ഇന്നലെ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് ജൂണ്‍ 28 ന് സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ആഘോഷിക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



