പരപ്പനങ്ങാടിയില്‍ സഹൃദയാദരം- 2023 പരിപാടി സംഘടിപ്പിച്ചു

പരപ്പനങ്ങാടി: സഹൃദയ കലാ സാംസ്‌കാരിക വേദി, കൊടപ്പാളി പ്രദേശത്തെ എസ്എസ്എല്‍സി , പ്ലസ്ടു പീക്ഷകളില്‍ വിജയിച്ചവരെയും 37 വര്‍ഷത്തെ രാജ്യ സേവനം കഴിഞ്ഞ് സര്‍വ്വീസില്‍ നിന്നും വിരമിച്ച കമാന്‍ഡന്റ് ശശീന്ദ്രനേയും ആദരിച്ചു.

കൊടപ്പാളി ഹെര്‍ബല്‍ ഗാര്‍ഡന്‍ ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ ഷെരീഫ് എ അദ്ധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ ഉസ്മാന്‍. എ ഉദ്ഘാടനം ചെയ്തു.

പരപ്പനങ്ങാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷെഹര്‍ബാനു, ഡിവിഷന്‍ കൗണ്‍സിലര്‍ മുസ്തഫ.പി വി, ശശീന്ദ്രന്‍, ദേവദാസന്‍, റംല ടീച്ചര്‍ എന്നിവര്‍ ആശംസ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top