കൊണ്ടോട്ടി കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ലഹരിമരുന്ന് വില്‍പ്പന നടത്തിവന്ന അന്തര്‍ ജില്ലാ ലഹരി കടത്ത് സംഘത്തിന്റെ തലവനും കൂട്ടാളിയും പിടിയിലായി. സംഘത്തലവന്‍ കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി വായമ്പാടി വീട്ടില്‍ ഷൈജു (പുളിക്കല്‍ ഷൈജു,51), കൊണ്ടോട്ടി കോളനി റോഡില്‍ തെക്കേങ്ങര വീട്ടില്‍ നിഷാദ് (32) എന്നിവരാണ് പിടിയിലായത്. കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് പരിസരത്തുവച്ചാണ് ഇവരെ പിടികൂടിയത്. പിടികൂടിയ ബ്രൗണ്‍ ഷുഗറിന് വിപണിയില്‍ അരലക്ഷത്തോളം രൂപ വിലവരും.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് കൊണ്ടോട്ടി പ്രദേശത്തെ ലഹരികടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. പിടിയിലായ ഷൈജുവിന് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നര്‍കോട്ടിക് കേസുകളും കൊലപാതക ശ്രമം, കൊട്ടേഷന്‍, പിടിച്ചുപറി ഉള്‍പ്പെടെ 20ഓളം കേസുകളുണ്ട്. നിഷാദ് നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. ഇവര്‍ക്കെതിരെ കാപ്പ ചുമത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചു.
മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവര
ത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഡി, കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ ഐ പി മനോജ്, എസ്‌ഐ നൗഫല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷക സംഘമാണ് പ്രതികളെ പിടികൂടിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




