കോണ്‍ഗ്രസിലെ എല്ലാ പദവികളില്‍ നിന്നും അനില്‍ ആന്റണി രാജി വെച്ചു

ദില്ലി: ദില്ലി: കോണ്‍ഗ്രസിന്റെ എല്ലാ പദവികളില്‍ നിന്നും രാജി വെച്ച് എ കെ ആന്റണിയുട മകന്‍ അനില്‍ ആന്റണി .
.ട്വിറ്ററിലൂടെയാണ് അനില്‍ ആന്റണി രാജി വിവരം അറിയിച്ചിരിക്കുന്നത്. എഐസിസി , കെപിസിസി എന്നിവയുടെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍, മീഡിയ കോര്‍ഡിനേറ്റര്‍ എന്നീ പദവികളില്‍ നിന്നും ഒഴിയുന്നതായി ട്വിറ്റില്‍ വ്യക്തമാക്കുന്നു.

ബിബിസിയുടെ ഡോക്യുമെന്ററി പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ് വിവാദം. മോദിക്കെതിരെ പരാമര്‍ശമുണ്ടെന്നതിനാല്‍ ഈ ഡോക്യുമെന്ററിക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും എന്ന നിലപാടിയിലായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍.

ഇതിനെതിരെ അനില്‍ ആന്റണി രംഗത്ത് വരകയായിരുന്നു. പ്രദര്‍ശനത്തെ പിന്തുണയ്ക്കുന്നത് അപകടകരമായ കീഴ് വഴക്കത്തിന് ഇടയാക്കും എന്നായിരുന്നു അനില്‍ ആന്റണി അഭിപ്രായപ്പെട്ടത്. ഇത് രാജ്യത്തിന്റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുമെന്നും അദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top