കോഴിക്കോട് ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു;ഒരാള്‍ക്ക് പരിക്ക്

കോഴിക്കോട്:കല്ലായില്‍ രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കല്ലായിലെ റെയില്‍വേ ട്രാക്കില്‍ ഇരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.

കൊല്ലം സ്വദേശി മുഹമ്മദ് ഷാഫിക്കാണ് പരിക്കേറ്റത്. മരിച്ചവരും മലയാളികള്‍ തന്നെയാണെന്നാണ് വിവരം. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

കല്ലായി റെയില്‍വേ സ്റ്റേഷനു സമീപം ഇന്ന് രാവിലെ ഏട്ടരയോടെ കണ്ണൂര്‍ കോയമ്പത്തൂര്‍ എക്‌സ്പ്രസ്സ് തട്ടിയാണ് അപകടം സംഭവിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top