Section

malabari-logo-mobile

തപാൽ വകുപ്പിൽ ഇൻഷൂറൻസ് ഏജന്റ്, ഫിൽഡ് ഓഫീസർ നിയമനം

HIGHLIGHTS : Insurance Agent, Field Officer Recruitment in Postal Department

മഞ്ചേരി പോസ്റ്റൽ ഡിവിഷണിൽ പോസ്റ്റൽ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് എന്നിവയുടെ ഇൻഷൂറൻസ്, റൂറൽ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്റ്റ് ഏജന്റുമാരെയും ഫീൽഡ് ഓഫീസർമാരെയും നിയമിക്കുന്നു.

അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. വയസ്സ് 18 പൂർത്തിയായ സ്വയം തൊഴിൽ ചെയ്യുന്നവർ, തൊഴിൽ രഹിതർ, കുടുംബശ്രീപ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവരെ ഡയറക്റ്റ് ഏജന്റായും കേന്ദ്ര-സംസഥാന സർക്കാർ സർവീസിൽ നിന്നും വിരമിച്ചവരെ ഫീൽഡ് ഓഫീസറായും നിയമിക്കും. ഡിസ്ചാർജ് ചെയ്യപ്പെട്ട ജി.ഡി.എസിനും ഫീൽഡ് ഓഫീസറായി അപേക്ഷിക്കാം.

sameeksha-malabarinews

അപേക്ഷകർ വയസ്സ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം മൊബൈൽ നമ്പറുൾപ്പെടെ സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്, മഞ്ചേരി പോസ്റ്റൽ ഡിവിഷൻ മഞ്ചേരി -676121 എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കേണ്ടതാണ്. അപേക്ഷകർ മലപ്പുറം ജില്ലയിൽ മഞ്ചേരി തപാൽ വകുപ്പ് പരിധിയിൽ സ്ഥിര താമസമുള്ളവരായിരിക്കണം. അഭിമുഖ തീയതി അപേക്ഷകരെ നേരിട്ട് അറിയിക്കും. ആഗസ്റ്റ് 20നുള്ളിൽ അപേക്ഷകൾ ലഭിക്കണം. ഫോൺ: 89072 64209.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!