Section

malabari-logo-mobile

പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി;പ്രാദേശിക അവധി പ്രഖ്യാപിച്ചു

HIGHLIGHTS : By-elections in Perinthalmanna Block Panchayat: Liquor ban imposed; local holiday declared

പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മാണിയോട് (ഡിവിഷന്‍ 2), ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ കളക്കുന്ന് (വാര്‍ഡ് 14), തുവ്വൂര്‍ ഗ്രാമപഞ്ചായത്തിലെ അക്കരപ്പുറം (വാര്‍ഡ് 11), പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ കട്ടിലശ്ശേരി (വാര്‍ഡ് 16) എന്നിവിടങ്ങളില്‍ ആഗസ്റ്റ് പത്തിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ ഡിവിഷന്‍/വാര്‍ഡുകളുടെ പരിധികളിക്കുള്ളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉത്തരവിട്ടു. ആഗസ്റ്റ് എട്ടിന് വൈകുന്നേരം ആറു മണി മുതല്‍ ആഗസ്റ്റ് 10 വൈകുന്നേരം ആറു മണി വരെയാണ് നിരോധനം. സമ്പൂര്‍ണ മദ്യനിരോധനം ഉറപ്പു വരുത്തുന്നതിനായി ബാറുകള്‍, ഹോട്ടലുകള്‍, പാര്‍ലറുകള്‍, മദ്യവില്‍പ്പന ശാലകള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ മദ്യത്തിന്റെ വില്‍പ്പനയ്ക്കും വിതരണത്തിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പ്: പ്രാദേശിക അവധി പ്രഖ്യാപിച്ചു

sameeksha-malabarinews

പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മാണിയോട് (ഡിവിഷന്‍ 2), ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ കളക്കുന്ന് (വാര്‍ഡ് 14), തുവ്വൂര്‍ ഗ്രാമപഞ്ചായത്തിലെ അക്കരപ്പുറം (വാര്‍ഡ് 11), പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ കട്ടിലശ്ശേരി (വാര്‍ഡ് 16) എന്നിവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വാര്‍ഡ്/ ഡിവിഷന്‍ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉപതെരഞ്ഞെടുപ്പ് ദിവസമായ ആഗസ്റ്റ് 10 വ്യാഴാഴ്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ പ്രാദേശികാവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വോട്ടെടുപ്പിന്റെ തലേ ദിവസമായ ആഗസ്റ്റ് ഒമ്പത് ബുധനാഴ്ചയും അവധിയായിരിക്കും. വാര്‍ഡിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിങ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുവാനുളള അനുമതി അതാത് സ്ഥാപന മേധാവികള്‍ നല്‍കണം. പൊതുപരീക്ഷ നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!