HIGHLIGHTS : Installation of six freezers in Tirurangadi Taluk Hospital Mortuary is in final stage
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് തിരൂരങ്ങാടി നഗരസഭ വാര്‍ഷിക വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുന്ന പുതിയ ഫ്രീസറുകളുടെ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നു, പത്ത് ലക്ഷം രൂപ ചെലവില്‍ ആറ് ഫ്രീസറുകളാണ് സ്ഥാപിക്കുന്നത്.
ഇതോടെ മോര്‍ച്ചറിയില്‍ എട്ട് ഫ്രീസറുകളാകും, ഒരേ സമയം കൂടുതല്‍ മൃതദേഹമെത്തുമ്പോള്‍ ഫ്രീസറുകളുടെ അഭാവം പ്രയാസം സൃഷ്ടിച്ചിരുന്നു.


ചെയര്‍മാന്‍ കെ, പി മുഹമദ് കുട്ടി, സ്ഥിര സമിതി അധ്യക്ഷ രായ സി പി ഇസ്മായില്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, ഒ.സാദിഖ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തി സന്ദര്‍ശിച്ച് വിലയിരുത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു