‘ഇന്‍ഷാ അള്ളാ …’ വീഡിയോ ഗാനം റിലീസായി; ബേസില്‍ ജോസഫിന്റെ കഠിന കഠോരമി അണ്ഡകടാഹം’ പെരുന്നാള്‍ റിലീസിന്

HIGHLIGHTS : 'Insha Allah...' video song released from Basil Joseph's hard-hitting Andakataath

ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് നായകനാകുന്ന ‘കഠിന കഠോരമീ അണ്ഡകടാഹം’ പെരുന്നാള്‍ റിലീസായി തിയേറ്ററുകളിലേക്കെത്തും. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹാഷിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ഇന്‍ഷാ അള്ളാ …’ എന്ന വീഡിയോ ഗാനമാണ് റിലീസ് ചെയ്തത്. ഷറഫുന്റെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്.

നൈസാം സലാം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ഹര്‍ഷത് കഥയും തിരക്കഥയും നിര്‍വഹിക്കുന്നു. അര്‍ജുന്‍ സേതു, എസ്.മുണ്ടോള്‍ എന്നിവര്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് സോബിന്‍ സോമന്‍ ആണ്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് മു.രി, ഷറഫു എന്നിവരാണ്.

sameeksha-malabarinews

ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ വിനീഷ് വര്‍ഗീസ്, ലൈന്‍ പ്രൊഡ്യൂസര്‍ ഷിനാസ് അലി എന്നിവരാണ്. പ്രോജക്ട് ഡിസൈനര്‍ ടെസ്സ് ബിജോയ്, ആര്‍ട്ട് ഡയറക്ഷന്‍ ബനിത് ബത്തേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി കാട്ടാക്കട, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ അനീഷ് ജോര്‍ജ്, മേക്കപ്പ് സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം അസീം അഷ്റഫ്, വിശാഖ് സനല്‍കുമാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ സന്തോഷ് ബാലരാമപുരം, സ്റ്റില്‍സ് ഷിജിന്‍ പി രാജ് എന്നിവരാണ്. കേരളത്തില്‍ രജപുത്രാ ഫിലിംസും ഓവര്‍സീസ് പാര്‍സ് ഫിലിംസും ചിത്രം വിതരണത്തിനെത്തിക്കുന്നു. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Video Link : https://youtu.be/979KEmb2VY4
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!