Section

malabari-logo-mobile

ഫേസ്ബുക്കുമായി വിവരങ്ങള്‍ പങ്കുവെക്കില്ല;സ്റ്റാറ്റസിട്ട് വാട്‌സ്ആപ്പ്

HIGHLIGHTS : Information will not be shared with Facebook; Statasite WhatsApp

ഫേസ്ബുക്കുമായി വിവരങ്ങള്‍ പങ്കുവെക്കിലെന്ന കാര്യം വ്യക്തമാക്കി വാട്‌സ്ആപ്പ്. സ്വകാര്യതാ നയം മാറ്റം വരുത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറുകയാണെന്ന വിവരം ഉപയോക്താക്കളെ സ്റ്റാറ്റസ് വഴി അറിയിച്ചിരിക്കുകയാണ് വാട്‌സ് ആപ്പ്.

ഉപയോക്താക്കള്‍ക്കെല്ലാം തന്നെ അവരുടെ സ്റ്റാറ്റസില്‍ വാട്‌സ്ആപ്പിന്റേതായി ഒരു സ്റ്റസിലൂടെയാണ് ഇക്കാര്യംഅറിയിച്ചിരിക്കുന്നത്. നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണെന്നാണ് ആദ്യ സ്റ്റാറ്റസില്‍ പറയുന്നത്. എന്‍ക്രിപ്റ്റഡ് ആയതിനാല്‍ നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ വായിക്കാനോ ലൊക്കേഷന്‍ അറിയാനോ വാട്‌സ്ആപ്പിനാവില്ലെന്നും തുടര്‍ന്നുവന്ന സ്റ്റാറ്റസുകളില്‍ പറയുന്നു.

sameeksha-malabarinews

സ്വകാര്യതാനയം നീട്ടിവെക്കുന്നതായി കഴിഞ്ഞ ദിവസം വാട്‌സ്ആപ്പ് അറിയിച്ചിരുന്നു. പുതിയ നയം സംബന്ധിച്ച് ഉപയോക്താക്കള്‍ക്കിടയിലുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു.

വാട്‌സ്ആപ്പ് മാതൃ കമ്പനിയായ ഫേസ്ബുക്കുമായി വിവരങ്ങള്‍ പങ്കുവെക്കുമെന്നായിരുന്നു പുതിയ നയം.ഈ നയം അംഗീകരിച്ചില്ലെങ്കില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാനാവില്ലെന്നും അറിയിച്ചിരുന്നു. ഫേസ്ബുക്കിന് പരസ്യവരുമാനം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം. ഇതെതുടര്‍ന്ന് വാട്‌സ്ആപ്പിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ഇതോടെ വാട്‌സ്ആപ്പ് ഉപേക്ഷിച്ച് സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന് സിഗ്നലിലേക്ക് ജനങ്ങള്‍ കൂട്ടത്തോടെ മാറാന്‍ തുടങ്ങിയിരുന്നു. ഇത് വാട്‌സ്ആപ്പിനെ സമ്മര്‍ദത്തിലാക്കിയതോടെയാണ് ഈ തീരുമാനത്തില്‍ നിന്നും വാട്‌സ്ആപ്പ് പിന്‍മാറാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്തിട്ടുള്ളതു തന്നെയാണെന്ന് കഴിഞ്ഞ ദിവസം വാട്‌സ്ആപ്പ് അറിയിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!