Section

malabari-logo-mobile

പിണറായിയെ കണ്ട് മാപ്പുപറയണം;ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

HIGHLIGHTS : I have to apologize to Pinarayi; Berlin Kunjananthan Nair

കണ്ണൂര്‍: പിണറായി വിജയനെ കണ്ട് തനിക്ക് ക്ഷമപറയണമെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. പിണറായി ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞെന്നും വിഭാഗീയതയുടെ കാലത്ത് വിഎസ് അച്യുതാനന്ദനൊപ്പം നിന്നതാണ് പിണറായിയുമായി അകലാന്‍ കാരണമെന്നും മുതിര്‍ന്ന് മാധ്യമപ്രവര്‍ത്തകനും ഇടതു സൈദ്ധാന്തികനുമായ ബിര്‍ല കുഞ്ഞനന്തന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജീവിതത്തിന്റെ അവസാന സായാഹ്നങ്ങളില്‍ പിണറായിയെ ഒന്ന് കാണണമെന്നാണ് ആഗ്രഹമെന്നും തനിക്ക് തെറ്റു പറ്റിയ കാര്യം പിണറായിയെ അറിയിക്കണമെന്നും കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു. പിണറായിക്ക് എതിരായ വിമര്‍ശങ്ങള്‍ നരേത്തെ പിന്‍വലിച്ചിരുന്നുവെന്നും പാര്‍ട്ടിയില്‍ നിന്നുകൊണ്ടുതന്നെ യാത്രയാവണം എന്നാണ് ആഗ്രഹമെന്നും അദേഹം പറഞ്ഞു.

sameeksha-malabarinews

കമ്യൂണിസ്റ്റ് മുഖ്യന്ത്രിമാരില്‍ ഏറ്റവും പ്രഗത്ഭാണ് പിണറായി വിജയനെന്നും ഇടതുപക്ഷത്തിന് കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാണെന്നും അദേഹം പറഞ്ഞു. ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കണ്ണൂരിലെ വീട്ടില്‍ വിശ്രമത്തിലാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!