Section

malabari-logo-mobile

മേളയിൽ 60 ലധികം ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദർശനം; ഓസ്ട്രിയയുടെ ഓസ്കാർ പ്രതീക്ഷ കോർസാജ് രാജ്യാന്തര മേളയിൽ

HIGHLIGHTS : India's first screening of over 60 films at the fair; Austria's Oscar hopeful corsage at the International Fair

സ്വീഡിഷ് സംവിധായകൻ താരിഖ് സലെയുടെ ബോയ് ഫ്രം ഹെവൻ ,അമാൻ സച്ചിദേവിന്റെ ഓപ്പിയം ,ഫ്രഞ്ച് ചിത്രമായ ബോത്ത് സൈഡ്സ് ഓഫ് ദി ബ്ലേഡ് ,കൊറിയൻ ചിത്രമായ ബ്രോക്കർ തുടങ്ങി 60 ലധികം ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദർശനത്തിന് രാജ്യാന്തര ചലച്ചിത്ര മേള വേദിയാകും.

ഇന്ത്യയുടെ ഓസ്‌ക്കാർ പ്രതീക്ഷയായ ഗുജറാത്തി ചിത്രം ചെല്ലോ ഷോ ,ബംഗാളി ചിത്രമായ നിഹാരിക ,പഞ്ചാബി ചിത്രം ജെഗ്ഗി ,ഹിന്ദി ചിത്രം സ്റ്റോറി ടെല്ലർ തുടങ്ങിയ ഇന്ത്യൻ ചിത്രങ്ങളുടേയും രാജ്യത്തെ ആദ്യ പ്രദർശനമാണ് മേളയിലേത്. ജർമ്മൻ സംവിധായകനായ എഫ്.ഡബ്ള്യു മുർണൗവിന്റെ അഞ്ചു ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.

sameeksha-malabarinews

ബ്രസീൽ ചിത്രം കോർഡിയലി യുവേഴ്സ് ,വിയറ്റ്‌നാം ചിത്രം മെമ്മറിലാൻഡ് ,ഇസ്രായേൽ സംവിധായകനായ ഇദാൻ ഹഗ്വേലിന്റെ കൺസേൺഡ് സിറ്റിസൺ തുടങ്ങി അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഒൻപത് ചിത്രങ്ങൾ ,ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിലെ അഞ്ചു ചിത്രങ്ങൾ എന്നിവയും രാജ്യത്ത് ആദ്യമായാണ് പ്രദർശിപ്പിക്കുന്നത് . ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള എന്ന നോവലിനെ ആസ്പദമാക്കി എഫ്.ഡബ്ള്യു മുർണൗ  ഒരുക്കിയ നൊസ്‌ഫെറാതു ഉൾപ്പെടെ, അദ്ദേഹത്തിന്റെ അഞ്ചു നിശബ്ദ ചിത്രങ്ങളും  ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.

കാനിൽ വെന്നിക്കൊടി പാറിച്ച ഇറാനിയൻ ചിത്രം ലൈലാസ് ബ്രദേർസും ഇന്ത്യൻ പ്രീമിയറായാണ്  പ്രദർശിപ്പിക്കുന്നത്.

ഓസ്ട്രിയയുടെ ഓസ്കാർ നോമിനേഷൻ ചിത്രം കോർസാജ് രാജ്യാന്തര മേളയിൽ ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും.ജനങ്ങൾക്കിടയിൽ പ്രതിച്ഛായ നിലനിർത്തുവാൻ പരിശ്രമിക്കുന്ന ചക്രവർത്തിനിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം .മേരി ക്ര്യൂറ്റ്‌സറാണ്  ചിത്രത്തിന്റെ സംവിധായിക.ഫാഷൻ ട്രെൻഡുകളുടെ പേരിൽ പ്രസിദ്ധയായ എലിസബത്ത് എന്ന രാജ്ഞി മധ്യവയസ്സിൽ ഫാഷൻ നിലനിറുത്താൻ നടത്തുന്ന പരിശ്രമങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത് . പ്രതിച്ഛായ ഉപേക്ഷിച്ച് പാരമ്പര്യം സംരക്ഷിക്കുവാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്ന രാജ്ഞിയായി ചിത്രത്തിൽ അഭിനയിച്ച വിക്കി ക്രീപ്സിന് കാനിൽ മികച്ച അഭിനയത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട് .

ഡിസംബർ 10 ന് ഉച്ചയ്ക്ക് 2.30ന് അജന്ത തിയേറ്ററിലാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!