Section

malabari-logo-mobile

ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ലീഗിന് ഇന്ന് കിക്കോഫ് ; കേരളത്തില്‍നിന്ന് ഗോകുലം കേരള എഫ്സിയും ലോര്‍ഡ്സ് ഫുട്ബോള്‍ അക്കാദമിയും

HIGHLIGHTS : Indian Women's Football League kicks off today; Gokulam Kerala FC and Lord's Football Academy from Kerala

അഹമ്മദാബാദ്: ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ലീഗിന് അഹമ്മദാബാദില്‍ ഇന്ന് തുടക്കം. 16 ടീമുകള്‍ രണ്ടു ഗ്രൂപ്പില്‍ ഏറ്റുമുട്ടും. കേരളത്തില്‍നിന്ന് ഗോകുലം കേരള എഫ്സിയും ലോര്‍ഡ്സ് ഫുട്ബോള്‍ അക്കാദമിയുമുണ്ട്. ദിവസവും രാവിലെ എട്ടിനും വൈകിട്ട് 4.30നും രണ്ടു കളികളാണ്. അഹമ്മദാബാദിലെ ഷാഹിബൗഗ് പൊലീസ് സ്റ്റേഡിയത്തിലും ട്രാന്‍സ് സ്റ്റാഡിയയിലുമാണ് മത്സരങ്ങള്‍.

നിലവിലെ ചാമ്പ്യന്‍മാരായ ഗോകുലം കേരള എഫ്സി ഇന്ന് വൈകിട്ട് 4.30ന് ഈസ്റ്റ് ബംഗാളിനെ നേരിടും. വനിതാലീഗിന്റെ ആറാംപതിപ്പാണ്. 2016–17ല്‍ ആറു ടീമുകള്‍ അണിനിരന്ന ലീഗില്‍ ഈസ്റ്റേണ്‍ സ്പോര്‍ട്സ് യൂണിയന്‍ ആദ്യമായി ജേതാക്കളായി. അടുത്തവര്‍ഷം റൈസിങ് സ്റ്റുഡന്റ്സ് ക്ലബ്ബായിരുന്നു ചാമ്പ്യന്‍മാര്‍. 12 ടീമുകള്‍ പങ്കെടുത്ത 2018–19ല്‍ സേതു എഫ്സി ജേതാക്കളായി. 2019–20ലും 2021–22ലും ഗോകുലം കിരീടം നേടി. കോവിഡ്മൂലം 2020–21ല്‍ നടന്നില്ല.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!