Section

malabari-logo-mobile

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിക്കാനിടയായസംഭവം; കാരണം രാസസ്‌ഫോടനം

HIGHLIGHTS : 8-year-old girl died due to chemical explosion due to mobile phone explosion

തിരുവില്വാമല: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ പൊട്ടിത്തെറി യുണ്ടായി എട്ടുവയസ്സുകാരി മരിക്കാനിടയായത് രാസസ്‌ഫോടനം മൂലം, ഫോറന്‍സിക് പരിശോധനയിലാണ് പ്രാഥ മിക വിവരം.

അമിത ഉപയോ ഗത്തെത്തുടര്‍ന്ന് ബാറ്ററി ചൂടാ യി രാസവസ്തുക്കള്‍ ഫോണ്‍ ഡിസ്‌പ്ലേയുടെ വി ടവിലൂടെ പൊടുന്ന നെ പൊട്ടിത്തെറിച്ചു. രാ സവസ്തു പുറത്തേക്ക് ചീറ്റി കത്തിപ്പിടിച്ചതും അപകടകാ രണമായതായി പൊലീസും ഫോറന്‍സിക്വിദഗ്ധരുംസ്ഥിരീകരിച്ചു. ബാറ്ററിയുടെ അക ത്തുള്ള രാസപദാര്‍ഥങ്ങള്‍ പൊട്ടിത്തെറിച്ച് പുറത്തേക്ക് ചീറ്റി കത്തിപ്പിടിക്കുകയായിരു ന്നുവെന്നാണ് പ്രാഥമിക നിഗമ നമെന്ന് കുന്നംകുളം എസിപി ടി സി സിനോജ് പറഞ്ഞു. വന്‍ ശബ്ദമുണ്ടായെങ്കിലും ഫോണ്‍ കാര്യമായി തകര്‍ന്നിട്ടില്ല. ലിഥി യം ബാറ്ററിയിലെ രാസവസ്തു ക്കള്‍ പുറത്തേക്ക് പടര്‍ന്നതാ യി കണ്ടെത്തി. ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ത്തന്നെയാണ് അപകടം. എന്നാല്‍ ഫോണ്‍ ചാര്‍ജ് ചെയ്തിരുന്നില്ല. മുറിക്കുള്ളില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ഉണ്ടായിരുന്നുവെങ്കിലും കേടുപാടു കള്‍ സംഭവിച്ചില്ല. മുറിയിലെ ജനല്‍ച്ചില്ല് തകര്‍ന്നിട്ടുണ്ട്.

sameeksha-malabarinews

കുന്നംകുളം എസിപി ടി സി സിനോജ്, പഴയന്നൂര്‍ എസ് ഐ പി ബി ബിന്ദുലാല്‍, തൃശൂര്‍ സിറ്റി വിരലടയാള വിദഗ്ധന്‍ ബി മഹേഷ് എന്നിവര്‍ സംഭവ സ്ഥലത്തെത്തി. മൂന്നുവര്‍ഷം മുമ്പാണ് റെഡ്മി ബ്രാന്‍ഡിലു ഉള്ള ഫോണ്‍ അച്ഛന്‍ അശോക് കുമാറിന് ലഭിക്കുന്നത്. അതി നുശേഷം ഒരുതവണ ബാറ്ററി മാറ്റിയിരുന്നു. മൊബൈല്‍ ഫോണ്‍ കൂടുതല്‍ പരിശോധന യ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!