Section

malabari-logo-mobile

നാവികസേനയില്‍ പ്രധാന വിവരങ്ങള്‍ ചോര്‍ന്നു;സാമൂഹ്യമാധ്യമങ്ങള്‍ക്ക് വിലക്ക്

HIGHLIGHTS : ദില്ലി: സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ ചോര്‍ന്നു ഇതെ തുടര്‍ന്ന് ഇന്ത്യന്‍ നേവിയില്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു.

ദില്ലി: സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ ചോര്‍ന്നു ഇതെ തുടര്‍ന്ന് ഇന്ത്യന്‍ നേവിയില്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം,വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹ്യമാധ്യമങ്ങള്‍ക്കാണ് വിലക്ക് വീണത്. പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 20 ന് നാവിക ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു. ഇതെ തുടര്‍ന്നാണ് നിരോധം എര്‍പ്പെടുത്തിയത്.

sameeksha-malabarinews

സാമൂഹ്യമാധ്യമങ്ങള്‍ വഴി നടക്കുന്ന കുരുക്കുകളില്‍ നാവിക ഉദ്യോഗസ്ഥര്‍ വീണു പോവാതിരിക്കാനും രാജ്യ സുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങള്‍ ചോരാതിരിക്കാനും വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് ഇന്റലിജന്‍സ് വകുപ്പ് നടത്തിയ ഓപ്പറേഷനില്‍ പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഏഴു നാവിക ഉദ്യോഗസ്ഥരെയും ഒരു ഹവാലാ ഇടപാടുകാരെയും വിശാഖപട്ടണത്തുനിന്നും മുംബൈയില്‍ നിന്നുമായി പിടികൂടിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!