ദില്ലിയില്‍ കനത്ത മൂടല്‍ മഞ്ഞ്; കാര്‍ മറിഞ്ഞ് ആറ് മരണം

ദില്ലി: കനത്ത മൂടല്‍ മഞ്ഞില്‍ വഴി മാറി സഞ്ചരിച്ച് കാര്‍ അപകടത്തില്‍പ്പെട്ട് ആറു പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മഹേഷ്(35), കിഷന്‍ലാല്‍(50),നീരേഷ്(17), റാം ഖിലാഡി(75),മല്ലു(12),നേത്രപാല്‍(40) എന്നിവരാണ് മരിച്ചത്. ഉത്തര്‍പ്രദേശ് സാംഭല്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

ഇവര്‍ സഞ്ചരിച്ച കാര്‍ കനത്ത മൂടല്‍ മഞ്ഞില്‍ ദിശമാറി സഞ്ചരിച്ച് കനാലിലേക്ക് മറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം.

കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ദില്ലിയില്‍ ജനജീവിതം ഏറെക്കുറെ സ്തംഭിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top