Section

malabari-logo-mobile

കള്ളപ്പണനിക്ഷേപമുള്ള 1,195 ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്ത്‌.

HIGHLIGHTS : ദില്ലി: സ്വിറ്റ്‌സര്‍ലന്റിലെ എച്ച്‌എസ്‌ബിസി ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുള്ള 1195 ഇന്ത്യക്കാരുടെ പേരുകള്‍ പുറത്ത്‌. അംബാനി സഹോദരങ്ങളുള്‍പ്പെടെ മലയാള...

downloadദില്ലി: സ്വിറ്റ്‌സര്‍ലന്റിലെ എച്ച്‌എസ്‌ബിസി ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുള്ള 1195 ഇന്ത്യക്കാരുടെ പേരുകള്‍ പുറത്ത്‌. അംബാനി സഹോദരങ്ങളുള്‍പ്പെടെ മലയാളിയായ ആനി മെല്‍വര്‍ഡും പട്ടികയിലുണ്ട്‌. 1600 കോടയിയുടെ കള്ളപ്പണ നിക്ഷേപത്തിന്റെ കണക്കുകളാണ്‌ പുറത്ത്‌ വന്നിട്ടുള്ളത്‌.

164.92 കോടിയുടെ നിക്ഷേപമാണ്‌ അംബാനി സഹോദരങ്ങള്‍ക്കുള്ളത്‌. മുന്‍ കോണ്‍ഗ്രസ്‌ എംപി നേതാവ്‌ അനു ടണ്‌ഠന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ പേരാണ്‌ ലിസ്റ്റിലുള്ളത്‌. ബാല്‍ താക്കറെയുടെയും മരുമകള്‍ സ്‌മിത താക്കറേയുടെയും പേര്‌ കള്ളപ്പണ നിക്ഷേപമുള്ളവരുടെ പട്ടികയിലുണ്ട്‌.

sameeksha-malabarinews

കള്ളപ്പണ നിക്ഷേപമുള്ള അറുപത്‌ പേര്‍ക്കെതിരെ കേന്ദ്രം അന്വേഷണം ആരംഭിച്ചതായി അറിയിച്ചിരുന്നു. നേരത്തെ 628 പേരുടെ പട്ടികയാണ്‌ സര്‍ക്കാരിന്‌ സമര്‍പ്പിച്ചിരുന്നത്‌. ഇതില്‍ ഉന്നതരുടെയൊന്നും പേരില്ലെന്നാണ്‌ വിവരം.

എച്ച്‌എസ്‌ബിസി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രധാനികള്‍-

ബിസ്‌നസുകാര്‍- മുകേഷ്‌ അംബാനി, അനന്ദ്‌ ചന്ദ്‌ ബര്‍മന്‍, രാജന്‍ നന്ദ, യശോവര്‍ധന്‍ ബിര്‍ള, ചന്ദ്രി ലച്‌മന്‍ദാസ്‌ റഹേജ, ദത്തേരാജ്‌ സല്‍ഗോകാര്‍, ഭദ്രാഷ്യം കോത്താരി, ശ്രമാവണ്‍ ഗുപ്‌ത.

രാഷ്ട്രീയക്കാര്‍: മുന്‍ യുപിഎ മന്ത്രി പ്രനീത്‌ കൗര്‍, മുന്‍ കോണ്‍ഗ്രസ്‌ എം പി അനു ടണ്ടന്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാനെയുടെ കുടുംബാംഗങ്ങള്‍, അന്തരിച്ച മുന്‍ കോണ്‍ഗ്രസ്‌ മന്ത്രി വസന്ത്‌ സാത്തെയുടെ കുടുംബാംഗങ്ങള്‍, ബാല്‍ താക്കറെയുടെ മരുമകള്‍ സ്‌മൃതി താക്കറെ.

എന്‍ആര്‍ഐ- സ്വരാജ്‌ പോള്‍, രാജേന്ദ്ര റൂയ, വിമള്‍ റൂയ, നരേഷ്‌കുമാര്‍ ഘോയല്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!