ഗാന്ധിജിയെ കൊന്നതു പോലെ കെജിരിവാളിനെയും കൊല്ലുമെന്ന്‌ ഹിന്ദുമഹാസഭ

[youtube]https://www.youtube.com/watch?v=eswL4hlJJRs[/youtube]

]ദില്ലി :ഗാന്ധിജിയെ വെടിവെച്ചുകൊന്ന ഗോഡ്‌സെ തങ്ങളുടെ ആളാണെന്നും ഗാന്ധിജിയെ കൊന്നതുപോലെ കെജരിവാളിനെയും കൊല്ലുമെന്നും ഹിന്ദുമഹാസഭയുടെ സ്ഥാനാര്‍ത്ഥിയുടെ ഭീഷണി. ദില്ലി തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ മാധ്യമങ്ങളോടാണ്‌ ഹിന്ദു മഹാസഭ നേതാവ്‌ സ്വാമി ഓംജിയാണ്‌ അതീവഗുരതരമായ ഈ പ്രസ്‌താവന നടത്തിയിരിക്കുന്നത്‌ ഈ പരാമര്‍ശമടങ്ങിയ വീഡിയോ റിയല്‍ന്യൂസ്‌ ഓഫാ ഇന്ത്യ പുറത്ത്‌ വിട്ടത്‌.

“ദേശദ്രോഹിയായ ഗാന്ധിയെ ഞങ്ങള്‍ വെടിവെച്ചുകൊന്നു ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ കെജിരിവാളിനെയും ഞങ്ങള്‍ വെടിവെച്ച്‌ കൊല്ലും കിരണ്‍ ബേദിയെ മുഖ്യമന്ത്രിയാക്കാനും മോദിജിയുടെ അഭിമാനം കാക്കാനുമണ്‌ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. മോദിജി എന്നെ വിളിച്ച്‌ സഹായമഭ്യര്‍തഥിച്ചിരുന്നു.`ഈ വെളിപ്പടുത്തലുകളടങ്ങിയ വീഡിയോയാണ പുറത്ത്‌ വന്നിരിക്കുന്നത്‌.
ഗാന്ധിജിയെകൊന്നതിനെ പറ്റ്‌ പറഞ്ഞതു കേട്ട്‌ മാധ്യമപ്രവര്‍ത്തകര്‍ അദ്‌ഭുതത്തോടെ വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഗോദ്‌സെ തങ്ങളുടെ പ്രവര്‍ത്‌കനാണെന്നും തങ്ങളാണ്‌ അദ്ദേഹത്തെകൊന്നതെന്നും ആവര്‍ത്തിക്കുന്നു. ഒരു സന്യാസി ഇങ്ങനെ സംസാരിക്കുന്നത്‌ ശരിയാണോ എന്ന്‌ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ താന്‍ പരുശുരാമന്റെ പിന്‍ഗാമിയാണെന്നും പരശുരാമന്‍ 21 പേരെ കൊന്നിട്ടുണ്ടെന്നുമായിരുന്നു മറുപടി.

രാഷ്ട്രപിതാവിനെ കൊന്നതു വരെ അഭിമാനത്തോടെ പറയുകയും അദ്ദേഹത്തിന്റെ ഘാതകനായ ഗോദ്‌സെയെ പുണ്യവല്‍ക്കരിക്കുകയും ചെയ്യുന്ന സന്യാസിമാര്‍ക്കെതിരെ സര്‍ക്കാര്‍ എന്ത്‌ നിലാപട്‌ സ്വീകരിക്കുമെന്ന്‌ കണ്ടറിയാം

Share news
error: Content is protected !!
Scroll to Top