ചരിത്രമെഴുതി ഇന്ത്യയുടെ പെണ്‍പട; ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ സെമിയില്‍

ടിക്കോയോ: ചരിത്ര നേട്ടവുമായി ഇന്ത്യന്‍ ഹോക്കി വനിതാ ടീം. ഒളിമ്പിക്‌സില്‍ ആദ്യമായാണ് സെമി ഫൈനലില്‍ ഇന്ത്യന്‍ വനിതാ ടീം പ്രവേശിക്കുന്നത്. കരുത്തരായ ഓസ്‌ട്രേലിയയെ 1-0 ന് തകര്‍ത്താണ് ഇന്ത്യന്‍ പെണ്‍പടയുടെ ചരിത്ര നേട്ടം.

മൂന്ന് തവണ ജേതാക്കളായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചതിന്റെ ആവേശത്തിലാണ് കായിക താരങ്ങള്‍. സെമിയില്‍ അര്‍ജന്റീനയാണ് ഇന്ത്യയുടെ എതിരാളികള്‍.

22-ാം മിനിറ്റില്‍ തന്റെ ആദ്യ ഒളിമ്പിക് ഗോള്‍ നേടിയ ഗുര്‍ജിത് കൗര്‍ ആണ് ഇന്ത്യയെ വിജയത്തിലെത്തിച്ച താരം.

 

Share news
error: Content is protected !!
Scroll to Top