വാണിജ്യ സിലിണ്ടർ വില കൂട്ടി

ഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടര്‍ വില കൂട്ടി. 19 കിലോ വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 73 രൂപ 50 പൈസയാണ്. ഇതോടെ ഡല്‍ഹിയില്‍ സിലിണ്ടര്‍ വില 1,623 രൂപയായി. ഈ വര്‍ഷം മാത്രം സിലിണ്ടറിന് വര്‍ധിപ്പിച്ചത് 303 രൂപയാണ്.

എല്ലാ മാസത്തിന്റെയും തുടക്കത്തില്‍ പാചകവാതക സിലിണ്ടര്‍ വില നിര്‍ണയിക്കാറുണ്ട്. എണ്ണവിതരണ കമ്പനികളാണ് വിലനിര്‍ണ്ണയം നടത്തുന്നത്.

ജൂണ്‍ മാസത്തില്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടര്‍ വില കുറച്ചിരുന്നു. 19 കിലോ തൂക്കമുള്ള സിലിണ്ടറിന് 122 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയിലെ വില 1473 രൂപയിലേക്ക് എത്തിയിരുന്നു. മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ 1422, 1544, 1603 എന്നിങ്ങനെയായിരുന്നു അന്ന് വില.

 

Share news
error: Content is protected !!
Scroll to Top