Section

malabari-logo-mobile

ഇന്ത്യന്‍ എംബസിയുടെ സന്നദ്ധ സേവന വിഭാഗമായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) തെരെഞ്ഞെടുപ്പ് 24ന്

HIGHLIGHTS : ദോഹ: ഇന്ത്യന്‍ എംബസിയുടെ സന്നദ്ധ സേവന വിഭാഗമായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) തെരെഞ്ഞെടുപ്പ് 24ന് നടക്കും.

Doha-Qatarദോഹ: ഇന്ത്യന്‍ എംബസിയുടെ സന്നദ്ധ സേവന വിഭാഗമായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) തെരെഞ്ഞെടുപ്പ് 24ന് നടക്കും.  ഐ സി സിയിലാണ് ജനറല്‍ബോഡിയും തെരഞ്ഞെടുപ്പും. നിലവിലെ ജനറല്‍ സെക്രട്ടറി അരവിന്ദ് പാട്ടീല്‍, മുന്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് ഹബീബുന്നബി, ക്ലാരന്‍സ് ജോസഫ് എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. മൊത്തം 13 പേരുള്ള മാനേജിങ് കമ്മിറ്റിയില്‍ പ്രസിഡന്റിനു പുറമെ ഏഴ് അംഗങ്ങളെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കും. സമിതിയംഗങ്ങളിലൊരാള്‍ വനിതാ പ്രതിനിധിയായിരിക്കും. വനിതാ പ്രതിനിധി സ്ഥാനത്തേക്ക് ഉഷാ ഷോക്‌സെ മാത്രമാണ് നോമിനേഷന്‍ നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ബാക്കിയുള്ള ആറു സ്ഥാനത്തേക്കായിരിക്കും തെരഞ്ഞെടുപ്പ്.
വനിതയുള്‍പ്പെടെ അഞ്ചു പേരെ പിന്നീട് നോമിനേറ്റ് ചെയ്യും.അഡ്വ.  ജാഫര്‍ഖാന്‍, ഡേവിസ് എടക്കുളത്തൂര്‍, ഉഷാ ഷോക്‌സെ, സന്തോഷ് നീലകണ്ഠന്‍, സൂര്യപ്രകാശ് തുടങ്ങിയവര്‍ തന്നോടൊപ്പം മാനേജിംഗ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നതായി അരവിന്ദ് പാട്ടീല്‍ പറഞ്ഞു. 24ന് നടക്കുന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് മാനേജിംഗ് കമ്മിറ്റിയംഗങ്ങളേയും പ്രസിഡന്റിനേയും തെരെഞ്ഞെടുക്കുന്നത്.
രണ്ടു വര്‍ഷത്തെ കാലയളവില്‍ തെരെഞ്ഞെടുപ്പ് നടക്കാറുണ്ടെങ്കിലും ആറു മാസം വൈകിയാണ് ഇത്തവണ ഐ സി ബി എഫ് തെരെഞ്ഞെടുപ്പ് നടക്കുന്നത്.  ഐ സി ബി എഫിന്റെ ചരിത്രത്തിലാദ്യമായി ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ചായിരിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പെന്ന് റിട്ടേണിങ് ഓഫീസറും ഇന്ത്യന്‍ എംബസി ചീഫ് ഓഫ് മിഷനുമായ പി എസ് ശശികുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 24ന് വൈകിട്ട് നാലര മുതല്‍ ആറുവരെയാണ് വാര്‍ഷിക ജനറല്‍ബോഡി. അതിനുശേഷം ഒന്‍പതുമണി വരെ വോട്ടെടുപ്പ് നടക്കും. ഇലക്ട്രോണിക് വോട്ടിങ് മെഷീനായതിനാല്‍ വോട്ടെടുപ്പ് കഴിഞ്ഞ് അരമണിക്കൂറിനകം ഫലമറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ സി ബി എഫില്‍ സെപ്തംബര്‍ 21 വരെ അംഗങ്ങളായിട്ടുള്ള 1642 പേരാണ് വോട്ടര്‍മാര്‍. ഇലക്ട്രോണിക് വോട്ടിങുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളെക്കുറിച്ച് വിശദീകരിക്കാനും സംശയനിവാരണത്തിനുമായ വോട്ടിംഗ് ഹാളിനുള്ളിലെ കാത്തിരിപ്പ് സ്ഥലത്ത് ഹെല്‍പ്പ് ഡസ്‌ക്ക് ക്രമീകരിക്കും. പോളിംഗ് സ്റ്റേഷനില്‍ നാലു പോളിംഗ് ബൂത്തുകളും രണ്ട് പ്രിസൈഡിങ് ഓഫീസര്‍മാരുമുണ്ടായിരിക്കും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ചുള്ള വോട്ടിംഗിന്റെ ഡെമോ ഇന്ന് ഇന്ത്യന്‍ എംബസിയില്‍ നടക്കും.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!