Section

malabari-logo-mobile

ഇനി ദേശീയ പാര്‍ട്ടികള്‍ 3 എണ്ണം മാത്രം

HIGHLIGHTS : ദില്ലി: രാജ്യത്ത്‌ ഇനി മുതല്‍ ദേശീയ പാര്‍ട്ടിയെന്ന പദവിക്ക്‌ 3 പാര്‍ട്ടികള്‍ക്ക്‌ മാത്രം അര്‍ഹത. ഭാരതീയ ജനതാ പാര്‍ട്ടി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ...

national partiesദില്ലി: രാജ്യത്ത്‌ ഇനി മുതല്‍ ദേശീയ പാര്‍ട്ടിയെന്ന പദവിക്ക്‌ 3 പാര്‍ട്ടികള്‍ക്ക്‌ മാത്രം അര്‍ഹത. ഭാരതീയ ജനതാ പാര്‍ട്ടി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌, കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ (മാര്‍ക്കിസ്റ്റ്‌) എന്നിവയായിരിക്കും അവ. മഹാരാഷ്‌ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ഫലം പുറത്തു വന്നതോടെ ബി എസ്‌ പി, എന്‍ സി പി, സി പി ഐ എന്നീ കക്ഷികള്‍ക്ക്‌ ദേശീയ പാര്‍ട്ടി പദവി നഷ്‌ടമായത്‌ നേരത്തെ തന്നെ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഈ പാര്‍ട്ടികള്‍ക്ക്‌ നോട്ടീസ്‌ നല്‍കിയിരുന്നു. ഫലം പുറത്ത്‌ വരുന്നത്‌ വരെ നടപടിയെടുക്കരുതെന്ന ഇവരുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ്‌ കമ്മീഷന്‍ ഇതുവരെ ദേശീയ പാര്‍ട്ടി സ്ഥാനം നിലനിര്‍ത്തിയത്‌.

മഹാരാഷ്‌ട്രയില്‍ തിരിച്ചടി നേരിട്ടതോടെയാണ്‌ എന്‍ സി പി യുടെ കാര്യം കഷ്‌ടത്തിലായത്‌. മായാവതിയുടെ ബി എസ്‌ പിക്കാകട്ടെ മഹാരാഷ്‌ട്രയില്‍ 26 സീറ്റിലും, ഹരിയാനയില്‍ മുഴുവന്‍ സീറ്റിലും മല്‍സരിച്ചിട്ടും ഹരിയാനയില്‍ ഒരു സീറ്റ്‌ മാത്രമാണ്‌ കിട്ടിയത്‌.

sameeksha-malabarinews

3 സംസ്ഥാനങ്ങളില്‍ നിന്നായി 11 സീറ്റ്‌ അല്ലെങ്കില്‍ 4 സംസ്ഥാനങ്ങളില്‍ നിന്നായി 6 ശതമാനം വോട്ട്‌ അതുമല്ലെങ്കില്‍ 4 സംസ്ഥാനങ്ങളില്ലെങ്കിലും പാര്‍ട്ടിക്ക്‌ സംസ്‌ഥാന കക്ഷി പദവി ഉണ്ടായിരിക്കും.

ദേശീയ പാര്‍ട്ടി പദവി നഷ്‌ടമാകുന്നതോടെ രാജ്യത്ത്‌ എല്ലായിടത്തും ഒരേ ചിഹ്നത്തില്‍ മത്സരിക്കാന്‍ ഈ പാര്‍ട്ടികള്‍ക്കാവില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!