Section

malabari-logo-mobile

മെഡലണിഞ്ഞ് ഹോക്കിയില്‍ ഇന്ത്യ

HIGHLIGHTS : India wins hockey medal at Olympics

ടോക്യോ: നാലുപതിറ്റാണ്ടിനുശേഷം ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ മെഡലണിഞ്ഞ് ഇന്ത്യ. ടോക്യോ ഒളിമ്പിക്‌സില്‍ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യയുടെ പുരുഷ ഹോക്കി ടീം വെങ്കലം സ്വന്തമാക്കിയത്.

1980 ല്‍ മോസ്‌ക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ശേഷം ഇതാദ്യമായാണ് ഇന്ത്യ ഹോക്കയില്‍ ഒരു മെഡല്‍ നേടുന്നത്. ഒളിമ്പിക്‌സ് ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാമത്തെ വെങ്കലമാണിത്. ഇതുവരെ എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത് സ്വന്തമാക്കിയത്.

sameeksha-malabarinews

ആദ്യ ക്വാര്‍ട്ടറില്‍ തിമൂറിലൂടെ ജര്‍മനി ലീഡ് നിലര്‍ത്തിയിരുന്നു. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ തുടക്കംതൊട്ടേ സിമ്രന്‍ജീത് ഇന്ത്യയെ ഒപ്പമെത്തിച്ചു. എന്നാല്‍ വൈകാതെ തന്നെ വില്ലെന്‍ ജര്‍മനിക്ക് വീണ്ടും മുന്‍തൂക്കം നല്‍കി. ഇതിന് പിന്നാലെ ഫര്‍ക്കിലൂടെ ജര്‍മനി 3-1 ന്റെ വ്യക്തമായ ആധിപത്യം നേടി. എന്നാല്‍ ഇതിനുശേഷം ഇരട്ട ഗോളുകളുമായി കരുത്തോടെ തിരിച്ചെത്തിയ ഇന്ത്യയെയാണ് കണ്ടത്.

റീബൗണ്ടില്‍ നിന്ന് ഹര്‍ദിക് ഇന്ത്യക്കായ് രണ്ടാം ഗോള്‍ സ്വന്തമാക്കിയപ്പോള്‍ ഹര്‍മന്‍പ്രീത് മൂന്നാം ഗോളുമായി ഇന്ത്യയെ ഒപ്പമെത്തിച്ചു. ഇതോടെ സ്‌കോര്‍ 3-3 ആയി. തുടര്‍ന്ന് മൂന്നാം ക്വാര്‍ട്ടറിലും ഇന്ത്യ അതിശക്തമായ തിരിച്ചുവരവ് നടത്തിയതോടെ ഗോള്‍ളുകളുടെ പെരുമഴയായി. രൂപീന്ദറും സിമ്രാന്‍ ജിത്തും ലക്ഷ്യം കണ്ടപ്പോള്‍ 5-3 ന്റെ ലീഡ് ഇന്ത്യ കയ്യ്പിടിയിലൊതുക്കി.

അതെസമയം അവസാന ക്വാര്‍ട്ടറില്‍ തുടക്കത്തില്‍ തന്നെ ഗോള്‍ മടക്കി ജര്‍മനി ഒരിടയ്ക്ക് ഇന്ത്യയെ പ്രതിരോധത്തിലാക്കി. അവസാന സെക്കന്‍ഡില്‍ ജര്‍മനിക്ക് ഒരു പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും ഇന്ത്യന്‍ കീപ്പര്‍ പി ആര്‍ ശ്രീജിത്ത് ഇത് തടുത്തതോടെ ഇന്ത്യ ലോക ഹോക്കിയില്‍ ഐതിഹാസികമായ തിരിച്ചുവരവ് രേഖപ്പെടുത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!