Section

malabari-logo-mobile

ലോകകപ്പില്‍ ഇന്ന് ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ മത്സരം

HIGHLIGHTS : അഡലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റിന് മുമ്പായി രണ്ടാമത്തെയും അവസാനത്തെയും സന്നാഹമത്സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും.

images (1)അഡലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റിന് മുമ്പായി രണ്ടാമത്തെയും അവസാനത്തെയും സന്നാഹമത്സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ആദ്യ സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് ദയനീയമായി തോറ്റുപോയ ഇന്ത്യക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. പാകിസ്താനുമായി ഫെബ്രുവരി 15 ഞായറാഴ്ചയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യത്തെ കളി.

പാകിസ്താനെതിരായ മത്സരങ്ങള്‍ക്ക് മുമ്പായി അവസാന ഇലവന്‍ കൃത്യമായി കിട്ടുക എന്നതാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. ബാറ്റിംഗിലും ബൗളിംഗിലും സൂപ്പര്‍ താരങ്ങള്‍ക്ക് ഫോം വീണ്ടെടുക്കാനും ഇന്നത്തെ മത്സരം സഹായകമാകും. ആദ്യ മത്സരത്തില്‍ ഫോമിന്റെ സൂചനകള്‍ നല്‍കിയ ശിഖര്‍ ധവാന്‍ തന്നെയാകും ഇന്നും രോഹിത് ശര്‍മയ്ക്ക് ഓപ്പണിംഗ് പങ്കാളി.

sameeksha-malabarinews

ഇവര്‍ക്ക് പുറമെ അജിന്‍ക്യ രഹാനെ, സുരേഷ് റെയ്‌ന, എം എസ് ധോണി, വിരാട് കോലി, അമ്പാട്ടി റായിഡു എന്നീ ബാറ്റ്‌സ്മാന്‍മാര്‍ക്കും അഫ്ഗാനിസ്ഥാനെതിരായ മത്സരം നിര്‍ണായകമാണ്. റെയ്‌ന, കോലി, ധോണി എന്നിവര്‍ കഴിഞ്ഞ കളിയില്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയാണ് ബാറ്റിംഗിലും ബൗളിംഗിലും എല്ലാവരും ഉറ്റുനോക്കുന്ന മറ്റൊരു താരം. ലോകകപ്പിന് മുമ്പായി ബൗളിംഗ് നിരയും താളം കണ്ടെത്തേണ്ടതുണ്ട്.

താരതമ്യേന ഇത്തിരിക്കുഞ്ഞന്മാരാണെങ്കിലും അയല്‍ക്കാരായ അഫ്ഗാനിസ്ഥാനെ ഇന്ത്യക്ക് നിസാരരായി എടുക്കാന്‍ കഴിയില്ല. ഇത്തവണ രണ്ടാം റൗണ്ടിലെങ്കിലും കടക്കാമെന്ന് പ്രതീക്ഷിച്ചാണ് തങ്ങളെത്തുന്നത് എന്നാണ് ക്യാപ്റ്റന്‍ മുഹമ്മദ് നബി പറഞ്ഞു. ലോകചാമ്പ്യന്മാര്‍ എന്ന അധിക സമ്മര്‍ദ്ദവും ഇന്ത്യക്കുണ്ട്. ഇന്ത്യന്‍ സമയം രാവിലെ 9 മണിക്കാണ് കളി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!