ഫഹദിന്റെ ഹരം വരുന്നു (വീഡിയോ കാണു..)

haramഫഹദ് ഫാസില്‍ നായകനാകുന്ന ‘ഹരം’ എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. വിനോദ് സുകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് പി സുകുമാറും സജി സാമുവലും ചേര്‍ന്നാണ്.

അപക്വമായ പ്രായത്തിലെ വിവാഹവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിലൂടെ അവതരിപ്പിയ്ക്കുന്നത്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം രാധിക ആപ്‌തെയാണ് നായിക.രാധികയെ കൂടാതെ വേറയും രണ്ട് തെന്നിന്ത്യന്‍ നായികമാര്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു .

10553355_10205140866472121_7830609681468376668_nബിനോയ്‌ നമ്പാല ഈ ചിത്രത്തില്‍ വളരെ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്‌ 

രണ്‍ജി പണിക്കര്‍, മധുപാല്‍, താര കല്യാണ്‍, രാജു ദിനേശ് പാണ്ഡെ, ശ്രീകുമാര്‍, സീനത്ത് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. കൊച്ചി, കോഴിക്കോട്, ബാംഗ്ലൂര്‍ തുടങ്ങിയിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. രാജീവ് നായരുടെ വരികള്‍ക്ക് ഈണം നല്‍കുന്നത് തൈക്കുടം ബ്രിഡ്ജാണ്.ചിത്രത്തിന്റെ ട്രെയിലര്‍ ഇപ്പോള്‍ തന്നെ യൂട്യൂബില്‍ ഹിറ്റായി കഴിഞ്ഞു. ലക്ഷങ്ങളാണ്‌ ഈ ട്രെയിലര്‍ കണ്ടത്‌.

[youtube]https://www.youtube.com/watch?v=GxxTS5JZG5w[/youtube]

 

Share news
error: Content is protected !!
Scroll to Top