മമ്മുട്ടിയുടെ ഫയര്‍മാന്‍ റിലീസിങ്ങിനൊരുങ്ങുന്നു

Fireman Mammootty Movie Cast And Review‘വര്‍ഷ’ത്തിന് ശേഷം മമ്മൂട്ടി നായകനാകുന്ന ‘ഫയര്‍മാന്‍’ റിലീസിനൊരുങ്ങുന്നു. ദീപു കരുണാകരന്‍ തന്നെ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം മര്‍മ്മ പ്രധാന വേഷത്തില്‍ ഉണ്ണി മുകുന്ദനും എത്തുന്നു.

ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നൈല ഉഷയാണ് നായിക. നേരത്തെ ‘കുഞ്ഞനന്തന്റെ കട’, ‘ഗ്യാങ്സ്റ്റര്‍’ എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയ്‌ക്കൊപ്പം നൈല ഉഷ നായികയായി എത്തിയിട്ടുണ്ട്. മമ്മൂട്ടിയും നൈലയും താര ജോഡികളായെത്തുന്ന മൂന്നാമത്തെ ചിത്രമാണ് ‘ഫയര്‍മാര്‍’.

മമ്മൂട്ടി ഒരു ഒരു ഫയര്‍മാനായാണ് ചിത്രത്തിലെത്തുന്നത്. ഒരു നഗരത്തില്‍ തീപിടിയ്ക്കുന്നതും അതണയ്ക്കാന്‍ നടക്കുന്ന ശ്രമങ്ങളുമാണ് സിനിമയില്‍ പറയുന്നത്. ചിത്രത്തിന്റെ ട്രെയിലറും മറ്റും ഇതിനോടകം പ്രേക്ഷകശ്രദ്ധനേടിക്കഴിഞ്ഞു.

സിദ്ദിഖ്, കലാശാല ബാബു, സലിം കുമാര്‍, ശിവാജി ഗുരുവായൂര്‍, പി ശ്രീകുമാര്‍, കൃഷ്ണപ്രസാദ്, വികെ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു. ഈ വര്‍ഷം മമ്മൂട്ടിയുടെ ആദ്യത്തെ റിലീസാണ് ‘ഫയര്‍മാന്‍’.

Share news
error: Content is protected !!
Scroll to Top