കോഴിക്കോട്‌ വിസിയുടെ വീടിന്‌ നേരെ ആക്രമണം കല്ലേറില്‍ വിസിക്ക്‌ പരിക്ക്‌

vcതേഞ്ഞിപ്പലം :തേഞ്ഞിപ്പലത്തെ കാലിക്കറ്റ്‌ സര്‍വ്വകലാശാല ആസ്ഥാനത്തെ വൈസ്‌ചാന്‍സലറുടെ വീടിന്‌ നേരെ ആക്രമണം. തിങ്കളാഴ്‌ച രാത്രി 9.30 മണിയോടെയാണ്‌ ചെട്ടിയാര്‍മാടുള്ള വീടിനെ നേരെ കല്ലേറുണ്ടായത്‌. കല്ലേറില്‍ തകര്‍ന്ന ചില്ല്‌ കൊണ്ട്‌ വൈസ്‌ ചാന്‍സലര്‍ ഡോ എം അബ്ദുസലാമിന്‌ ചെറിയ പരിക്കേറ്റു.

ഈ സമയത്ത്‌ പന്തംകൊളുത്തി പ്രകടനവുമായി എത്തിയവരാണ്‌ ആക്രമണം നടത്തിയതെന്നാണ്‌ ആദ്യ റിപ്പോര്‍ട്ട്‌. വീടിന്റെ മുന്‍വശത്തെ ചെടിച്ചട്ടികളും മറ്റും തകര്‍ത്തിട്ടുണ്ട്‌ vc 2


സംഭവംകഴിഞ്ഞയുടനെ കൂടുതല്‍ പോലീസ്‌ സ്ഥലത്തെത്തി. വിസിക്ക്‌ സംരക്ഷണം നല്‍കാന്‍ എന്ന പേരില്‍ പള്ളിക്കില്‍, തേഞ്ഞിപ്പലം പഞ്ചായത്ത്‌ പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകരും സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. പോലീസിന്റെയോ സര്‍വ്വകലാശാല സക്യുരിറ്റി ജീവനക്കാരുടെയെ മാത്രം സംരക്ഷണം വിസിക്ക്‌ മതിയാവില്ലെന്നതിനാലാണ്‌ തങ്ങള്‍ സ്ഥലത്തെത്തിയിരിക്കുന്നതെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top