കെഎസ്‌ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ചു

Untitled-2 copyപെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ കെഎസ്‌ആര്‍ടിസി ഗ്യാരേജില്‍ കയറി ഡ്രൈവറെ അക്രമി സംഘം മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ കെഎസ്‌ആര്‍ടിസി പൊന്നാനി ഗ്യരേജിലെ ഡ്രൈവര്‍ എന്‍ അബ്ദുള്‍ അസീസി(35)നെയാണ്‌ ക്രൂരമായി മര്‍ദ്ദിച്ചത്‌. അസീസിനെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

തിങ്കളാഴ്‌ച വൈകീട്ട്‌ നാലുമണിക്ക്‌ ശേഷമാണ്‌ സംഭവം നടന്നത്‌. അടിച്ചുവീഴ്‌ത്തിയ അസീസിനെ വലിച്ചിഴച്ച്‌ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നെന്ന്‌ കണ്ടുനിന്നവര്‍ പറഞ്ഞു.

അക്രമികളായ രണ്ടുപേരെ കെഎസ്‌ആര്‍ടിസി ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന്‌ പെരിന്തല്‍മണ്ണ പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ ഇവരെ പെലീസ്‌ കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ചതായും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ആരോപിച്ചു.

അങ്ങാടിപ്പുറത്തെ മേല്‍പ്പാലം പണി നടക്കുന്ന സ്ഥലത്തുവെച്ച്‌ ഒരു കാറിന്‌ ബസ്‌ തട്ടി എന്നാരോപിച്ചായിരുന്നു മര്‍ദനം.

Share news
error: Content is protected !!
Scroll to Top