ന്യൂഡല്‍ഹി: ചൈനയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കരയിലും കടലിലും പ്രതിരോധം ശക്തമാക്കാന്‍ ആയുധസജ്ജമായ 30 യുഎസ് ഡ്രോണുകള്‍ വാങ്ങആന്‍ ഇന്ത്യ പദ്ധതിയിടുന്നു. മൂന്ന് ബില്യണ്‍ ഡോളര്‍ (ഏകദേശം 21,000 കോടി രൂപ ) ചെലവിട്ട് 30 എംക്യൂ-9 ബി പ്രഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാനുള്ള നടപടികളാണു പുരോഗമിക്കുന്നത്.
നിലവില്‍ നിരീക്ഷണങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഡ്രോണ്‍ ഉപയോഗിക്കുന്നത്. എംക്യൂ-9ബി പ്രഡേറ്റര്‍ ഡ്രോണുകള്‍ക്ക് 1,700 കിലോ ആയുധങ്ങള്‍ വഹിച്ച് 48 മണിക്കൂര്‍ പറക്കാന്‍ ശേഷിയുള്ളവയാണ്. മനുഷ്യസാന്നിധ്യം ഒഴിവാക്കി മിസൈലുകളും ബോംബുകളും ശത്രുകേന്ദ്രങ്ങളില്‍ കൃത്യമായി പ്രയോഗിക്കാന്‍ ഡ്രോണുകള്‍ക്ക് കഴിയും
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് യുദ്ധക്കപ്പലുകളുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷികാകന്‍ നാവികസേനയ്ക്ക് ഈ ഡ്രോണുകള്‍ ശക്തി പകരും. ഇന്ത്യ – പാക്ക് അതിര്‍ത്തിയില്‍ തര്‍ക്കപ്രദേശത്തുള്ള ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യം വയ്ക്കാന്‍ സൈന്യത്തിന് എളുപ്പമാവുകയും ചെയ്യും.
കഴിഞ്ഞ വര്‍ഷം അതിര്‍ത്തിയില്‍ ചൈന സൈനിക നീക്കങ്ങള്‍ ശക്തമാക്കിയപ്പോള്‍ ആയുധമില്ലാത്ത രണ്ട് എംക്യൂ-9 പ്രഡേറ്റര്‍ ഡ്രോണുകള്‍ ഇന്ത്യ പാട്ടത്തിനെടുത്തിരുന്ാനു. അമേരിക്കക്കാര്‍ നിയന്ത്രിക്കുന്ന ഡ്രോണുകള്‍ അതിര്‍ത്തിയില്‍ പറക്കുന്നതില്‍ വ്യോമസേന ആശങ്ക അറിയിച്ചതിനാല്‍ അവ ഉപയോഗിച്ചില്ല




