Section

malabari-logo-mobile

ആഗോള വിശപ്പ്‌ സൂചികയില്‍ ഇന്ത്യ, പാക്കിസ്ഥാനും ബംഗ്ലാദേശിനും പിറകില്‍

HIGHLIGHTS : Globel hunger index

ലോകത്തെ വിവിധ രാജ്യങ്ങലിലെ പോഷകാഹാരക്കുറവും കുട്ടികളിലെ വളര്‍ച്ചക്കുറവും വിലയിരുത്തി തയ്യാറാക്കുന്ന ആഗോള വിശപ്പ്‌ സൂചികയില്‍ ഇന്ത്യ പാക്കിസ്ഥാനും, ബംഗ്ലാദേശിനും എന്തിന്‌ ഏത്യോപ്യയുടെ പോലും പിന്നില്‍. റിപ്പോര്‍ട്ടില്‍ ഇന്ത്യ സുഡാനോടൊപ്പം 94 ാംസ്ഥാനത്താണ്‌.

ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ശ്രീലങ്ക 64 ാംസ്ഥാനത്തും,നേപ്പാള്‍ 73ം സ്ഥാനത്തും ബംഗ്ലാദേശ്‌ 75 ാം സ്ഥാനത്തും പാക്കിസ്ഥാന്‍ 88 ാം സ്ഥാനത്തുമാണ്‌. ആഫ്രിക്കന്‍ രാജ്യങ്ങളായ എത്യോപ്‌്യ , അംഗോള എന്നിവ യഥാക്രമം 93, 94 സ്ഥാനങ്ങളിലാണ്‌. ഇവര്‍ക്ക്‌ പിറകിലാണ്‌ ഇന്ത്യ.

sameeksha-malabarinews

പോഷകക്കുറവ്‌, ശിശുമരണം, നവജാതശിശുക്കളിലെ ഭാരക്കുറവ്‌, വളര്‍ച്ച മുരടിപ്പ്‌ എന്നിവയാണ്‌ ഇന്ത്യയെ പിറകോട്ടടുപ്പിച്ചത്‌.
ശിശുക്കളുടെ ഭാരക്കുറവില്‍ ഇന്ത്യ ഏഷ്യന്‍ രാജ്യങ്ങലില്‍ ഏറ്റവും പിറകിലാണ്‌.

ചൈന, ലലാറസ്‌, യുക്രൈന്‍, തുര്‍ക്കി, ക്യൂബ , കുവൈത്ത്‌ എന്നി രാജ്യങ്ങളാണ്‌ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുള്ളത്‌.

രാജ്യത്തെ ജനസംഖ്യയുടെ 14 ശതമാനവും പോഷകാഹാരക്കുറവ്‌ നേരിടുന്നു. അഞ്ചു വയസ്സില്‍ താഴെയുള്ള 37.4 ശതനാമനം കുട്ടികള്‍ക്കും പ്രായത്തിനനുസരിച്ച ഉയരമില്ല. ആ പ്രായത്തിലുള്ള 17,3 ശതമാനം കുട്ടികള്‍ക്കും ഉയരത്തിനനുസരിച്ച്‌ തൂക്കമില്ല. അഞ്ചു വയസ്സിന്‌ താഴെ പ്രായമുള്ളവരിലെ മരണനിരക്ക്‌ രാജ്യത്ത്‌ 3.7 ശതമാനമാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!