ട്വന്റി- 20 ക്ക്‌ ശേഷം നയന്‍താര കുഞ്ചാക്കോ ബോബനുമായി ഒന്നിക്കുന്നു

തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താര വീണ്ടും മലയാളത്തിലെത്തുന്നു. അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴല്‍ എന്ന ചിത്രത്തിലൂടെയാണ്‌ നയന്‍താര വീണ്ടും മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്‌.

കുഞ്ചാക്കോ ബോബനാണ്‌ ചിത്രത്തിലെ നായകന്‍. നേരത്തെ  ട്വന്റി 20 എന്ന ചിത്ത്രതിലെ ഒരു ഗാനത്തിലാണ്‌ കുഞ്ചാക്കോയും, നയന്‍സും ഒരുമിച്ച്‌ അഭിനയിക്കുന്നത്‌. അതിന്‌ ശേഷം 2020ല്‍ ഞങ്ങള്‍ വീണ്ടും ഒരുമിച്ച്‌ അഭിനയിക്കുന്നത്‌ യാദൃശ്ചികമാണെന്ന്‌ കുഞ്ചാക്കോ പറയുന്നു. 12 വര്‍ഷം മുമ്പാണ്‌ ആ ചിത്രം പുറത്തിറങ്ങിയത്‌.

നയന്‍താര അവസാനം അഭിനയിച്ച മലയാള ചിത്രം ലൗ ആക്ഷന്‍ ഡ്രാമയാണ്‌.

ഈ ചിത്ത്രില്‍ നയന്‍ താര അവതരിപ്പിക്കുന്നത്‌ ശക്തമായ ഒരു സ്‌ത്രീ കഥാപാത്രത്തെയാണെന്നാണ്‌ സൂചന.

കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ്ങ്‌ നടത്തുക. എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ്ങ്‌.

Share news
error: Content is protected !!
Scroll to Top