Section

malabari-logo-mobile

ഹൈറിസ്‌ക് പട്ടികയില്‍ നിന്ന് സിംഗപ്പൂരിനെ ഒഴിവാക്കി ഇന്ത്യ

HIGHLIGHTS : India excludes Singapore from high-risk list

ന്യൂഡല്‍ഹി: ഹൈറിസ്‌ക് രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സിംഗപ്പൂരിനെ ഒഴിവാക്കി ഇന്ത്യ. എന്നാല്‍ ഇവിടെ നിന്നുള്ള യാത്രക്കാര്‍ പോസ്റ്റ്-അറൈവല്‍ ടെസ്റ്റിംഗ് ഉള്‍പ്പെടെയുള്ള അധിക നടപടികള്‍ പാലിക്കണം.

ദക്ഷിണാഫ്രിക്കയില്‍ ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ജാഗ്രത നടപടികള്‍ സ്വീകരിച്ചിരുന്നു. വിമാനത്താവളങ്ങളില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പരിശോധന ശക്തമാക്കി. യുണൈറ്റഡ് കിംഗ്ഡം, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബോട്‌സ്വാന, ചൈന, ഘാന, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സിംബാബ്വെ, ടാന്‍സാനിയ, ഹോങ്കോംഗ്, ഇസ്രായേല്‍ തുടങ്ങി ഹൈറിസ്‌ക് രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിരുന്നു.

sameeksha-malabarinews

ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ക്ക് പോസ്റ്റ്-അറൈവല്‍ ടെസ്റ്റിംഗ് ഉള്‍പ്പെടെ, രാജ്യത്ത് എത്തിച്ചേരുമ്പോള്‍ അധിക നടപടികള്‍ പാലിക്കേണ്ടതുണ്ട്. 23 രാജ്യങ്ങളില്‍ പുതിയ കൊറോണ വൈറസ് വേരിയന്റ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!