Section

malabari-logo-mobile

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; ഒരു ദിവസത്തിനുള്ളില്‍ മരിച്ചത് 265 പേര്‍

HIGHLIGHTS : ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനുള്ളില്‍ എണ്ണായിരത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 7,964 പുതിയ കേ...

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനുള്ളില്‍ എണ്ണായിരത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 7,964 പുതിയ കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതെസമയം ഒരു ദിവസത്തിനുള്ളില്‍ രാജ്യത്ത് മരിച്ചത് 265 പേരാണ്.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,73,763 ല്‍ എത്തിയിരിക്കുകയാണ്. ഇതില്‍ 86422 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 82,370 പേര്‍ രോഗമുക്താരായതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന കണക്കുകളില്‍ പറയുന്നു.

sameeksha-malabarinews

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇന്നലെ 116 പേര്‍ ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവിടെ ആകെ 2,098 പേരാണ് ഇതുവരെ മരിച്ചത്. രോഗികളുടെ എണ്ണം 62,000 കടന്നിരിക്കുകയാണ് ഇവിടെ.

മഹാരാഷ്ട്രയിക്ക് പുറമെ തമിഴ്‌നാട്, തെലുങ്കാന എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് വെള്ളിയാഴ്ച ഉയര്‍ന്നതോതില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. തിമിഴ്‌നാട്ടില്‍ 145 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,000 കടന്നു.

ആഗോള തലത്തില്‍ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നിരിക്കുകയാണ്. ഇതില്‍ 3,005,781 പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയിലാണ്. ഇതില്‍ 3,028,054 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു.

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,66,415 പേരാണ്. അമേരിക്കയില്‍ മാത്രം 1,04,338 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!