Section

malabari-logo-mobile

പുതിയ നാടക വഴി കാണിച്ച് ‘ലോക നാടക വാര്‍ത്തകള്‍’: മലയാള നാടകപ്രേമികളുടെ അന്താരാഷ്ട്ര സംഘടനക്ക് തുടക്കമാകുന്നു

HIGHLIGHTS : ലോക്ഡൗണില്‍ പുതിയ നാടക വഴി കാണിച്ച് ലോക നാടക വാര്‍ത്തകള്‍.മലയാള നാടക പ്രേമികളുടെ പുതിയ അന്താരാ

ലോക്ഡൗണില്‍ പുതിയ നാടക വഴി കാണിച്ച് ലോക നാടക വാര്‍ത്തകള്‍.മലയാള നാടക പ്രേമികളുടെ പുതിയ അന്താരാഷ്ട്ര സംഘടന. പ്രഖ്യാപനം ഉടനെയുണ്ടാകും
കേരളത്തില്‍ ആദ്യമായി മൊബൈല്‍ ക്യാമറ ഉപയോഗിച്ച് എങ്ങിനെ നാടകങ്ങള്‍ നിര്‍മ്മിക്കാം എന്ന ആശയം മുന്നോട്ട് വെച്ചത് ലോക നാടക വാര്‍ത്തകള്‍ എന്ന നാടക പ്രവര്‍ത്തകരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയായിരുന്നു. കോവിഡ് കാലത്തിന്റെ തുടക്കത്തില്‍ തന്നെ LNV എന്നറിയപ്പെടുന്ന ഈ കൂട്ടായ്മ ലോകത്തിലെ മുഴുവന്‍ നാടക പ്രവര്‍ത്തകര്‍ക്കുമായ് ‘ ആക്ട് ഓണ്‍ ലൈന്‍’ എന്ന പേരില്‍ 5 മിനിറ്റ് ദൈര്‍ഘ്യമുള്ള ഏകപാത്ര വീഡിയോ നാടകോത്സവം സംഘടിപ്പിച്ചു.

മുന്നൂറോളം ചെറുനാടകങ്ങള്‍ ആണ് എന്‍ട്രികള്‍ ആയി ലഭിച്ചത്.ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ നിന്നും ലോകത്തിലെ 22 രാജ്യങ്ങളില്‍ നിന്നും എന്‍ട്രികള്‍ ലഭിച്ചപ്പോള്‍ ഈ മത്സരം ഏഷ്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഏകപാത്ര നാടക മത്സരമായ് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിന്റ പരിഗണന പട്ടികയിലും ഇടം പിടിച്ചു.തികച്ചും വ്യത്യസ്ഥമായ ഈ ആശയത്തിന് ശേഷം നാടക പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കുടുംബ ശബ്ദ നാടക മത്സരവും LNV ഒരിക്കി.ഇപ്പോള്‍ ഇവരുടെ ‘ലിറ്റില്‍ തസ്പിയന്‍സ്’ എന്ന് പേരിട്ടിരിക്കുന്ന കേരളത്തിലെ ആദ്യ ഓണ്‍ ലൈന്‍ മനോധര്‍മ്മാഭിനയ മത്സരം നടക്കുകയാണ്.5 വയസ്സു മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള ഈ മത്സരത്തില്‍ പതിനഞ്ചോളം രാജ്യങ്ങളില്‍ നിന്നും ഇരുന്നൂറോളം കുട്ടികളാണ് പങ്കെടുക്കുന്നത്. ഇത്തരം പുത്തന്‍ ആശയങ്ങളുമായി എത്തിയ ലോക നാടക വാര്‍ത്തകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഏകദേശം ഒരു വര്‍ഷം തികയുന്നു.ലോകത്തിലെ മലയാള നാടക പ്രവര്‍ത്തകര്‍ക്ക് നാടക വാര്‍ത്തകള്‍ പങ്ക് വെക്കാന്‍ നാടക, ചലച്ചിത്ര സംവിധായകന്‍ ശ്രീജിത്ത് പൊയില്‍ക്കാവ് തുടങ്ങിയ വാട്‌സാപ്പ് കൂട്ടായ്മയാണ് ഇന്ന് രണ്ടായിരത്തോളം ആക്ടീവ് മെമ്പേഴ്‌സും പതിനായിരത്തോളം ഫോളോവേഴ്വസും ഉള്ള വലിയ ഓണ്‍ലൈന്‍ സംരംഭമായി മാറിയിരിക്കുന്നത്.
എല്ലാ ആഴ്ചകളിലും LNV പ്രതിവാര വീഡിയോ നാടകോത്സവം, റേഡിയോ നാടകമേള തുടങ്ങി നാടക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് LNVയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ആഴ്ചയില്‍ ഒരു ദിവസം പ്രശസ്ത നാടക പ്രവര്‍ത്തകരുടെ സഹയാത്രികര്‍ ഈ നാടക പ്രവര്‍ത്തകരെ സ്മരിക്കുന്ന പരിപാടിയായ ‘പറയാനുള്ളത്’ ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

sameeksha-malabarinews

കൂടെ കേരളത്തിലെ ഗ്രാമീണ നാടക സംഘങ്ങള്‍ക്ക് നാടകാവതരണങ്ങള്‍ക്ക് വേണ്ടി ഗ്രാന്റ്, ഗ്രാമീണ നാടക സംഘങ്ങളെ അടയാളപ്പെടുത്തുന്ന ‘ നാട്ടകം’ എന്ന ഡോക്യുമെന്റേഷന്‍ പരിപാടി.നാടക രചനകള്‍ ശേഖരിക്കുന്നതിന് സ്‌ക്രിപ്റ്റ് ഡ്രോപ്പ് ബോക്‌സ്, നാടക പ്രവര്‍ത്തകര്‍ക്ക് സഹായ ചികിത്സാ നിധി തുടങ്ങിയ നിരവധി പ്രവര്‍ത്തങ്ങള്‍ സംഘടന നടത്തുന്നുണ്ട്. LNV തിയേറ്റര്‍ ടൈംസ് എന്ന മുഖമാസിക ഉടനെ പുറത്തിറങ്ങും.കൊറോണക്കാലത്തിന് ശേഷം മാഹിയില്‍ LNV മലയാള നാടക പ്രവര്‍ത്തകരുടെ ഗ്ലോബല്‍ മീറ്റ് നടത്തി സംഘടനാ പ്രഖ്യാപനം നടത്താനിരിക്കുകയാണ്. നാടക ചലച്ചിത്ര സംവിധായകര്‍ ശ്രീജിത്ത് പൊയില്‍ക്കാവി നൊപ്പം പോണ്ടിച്ചേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന താര എന്‍.എസ്, കൊച്ചി കപില ആക്ടിങ്ങ് സെന്റര്‍ ഡയറക്ടര്‍ സുജിത്ത് കപില, പ്രവാസ നാടക പ്രവര്‍ത്തകരായ സുനില്‍ ചെറിയാന്‍, നൗഷാദ് ഹസന്‍, റംഷിദ്, താജു നാസര്‍, അന്‍സാര്‍ ഇബ്രാഹിം, മാത്തുക്കുട്ടി പള്ളിപ്പാട്, ഡോ ഹരി റാം, ഡോ മനാഫ്, നരേഷ് കോവില്‍, അഫ്‌സല്‍, മോഹന്‍ രാജ്, ഹരീഷ് മേനോന്‍, ബിജു കോട്ടില, അജയ് അന്നുര്‍ തുടങ്ങിയവരും കേളത്തിലെ നാടക പ്രവര്‍ത്തകരായ ഷൈജു ഒളവണ്ണ, പ്രിയ ശ്രീജിത്ത്,ഗൗരി നായര്‍, സഫ്വാന്‍, സുവര്‍ണ്ണന്‍, മഹേഷ് മയ്യഴി, ബിനേഷ് എടച്ചേരി, ഗിരീഷ് കാരാടി,ശശിധരന്‍ വെള്ളിക്കോത്ത്തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ലോക നാടക വാര്‍ത്തകള്‍ പ്രവര്‍ത്തിക്കുന്നത്. മലയാള നാടക സ്‌നേഹികളുടെ ആഗോള കൂട്ടായ്മയായി LNV യെ ഉടനെ ഔദ്യോഗി മായി പ്രഖ്യാപിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!