താനൂരില്‍ കത്തിക്കുത്തേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു

താനൂര്‍: താനൂര്‍ റെയില്‍വേ ലൈനിന് സമീപത്ത് വെച്ച് മദ്യപിച്ച് യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ടു. അരീക്കാട് സ്വദേശിയും തിരൂര്‍ കട്ടച്ചിറയില്‍ താമസക്കാരനുമായ ചട്ടിക്കല്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ ശിഹാബുദ്ദീനാണ് കൊല്ലപ്പെട്ടത്.

ഇന്നലെ വൈകീട്ട് താനൂര്‍ നടക്കാവിനും പാലക്കുറ്റിയാഴി തോടിനും ഇടയിലായി റെയില്‍വേ ലൈനിനോട് ചേര്‍ന്ന അണ്ടര്‍ബ്രിഡ്ജിന്‌സമീപത്ത് വെച്ചാണ് കത്തി കുത്തുണ്ടായത്.

താനൂര്‍ സ്വദേശി സൂഫിയാന്‍, തെയ്യാല സ്വദേശി കെ രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് ശിഹാബുദ്ദീനെ കുത്തിയതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ ഉടന്‍ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.

കൊല്ലപ്പെട്ടയാളും, കൊലപ്പെടുത്തിയെന്ന് കരുതുന്നവരും മലപ്പുറം കോഴിക്കോട് ജില്ലകളിലെ നിരവധി സ്റ്റേഷനുകളില്‍ മോഷണകേസുകളിലും, അടിപിടി കേസുകളിലും ഉള്‍പ്പെട്ടവരാണെന്നാണ് പോലീസ് പറഞ്ഞു. താനൂര്‍ എസ്.എച്ച്.ഒ പി പ്രമോദിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Related Articles